നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; കയ്യേറ്റ ഭൂമിയില്‍ നിയമംലംഘിച്ച് കെട്ടിട നിര്‍മാണം

  റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; കയ്യേറ്റ ഭൂമിയില്‍ നിയമംലംഘിച്ച് കെട്ടിട നിര്‍മാണം

  കല്ലായിക്കും കനോലി കനാലിനും ഇടയിലാണിപ്പോള്‍ പുതിയ കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നത്. കനോലി കനാല്‍ കല്ലായിപ്പുഴയില്‍ ചേരുന്ന ഭാഗത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

  കസബ വില്ലേജിലെ പുതിയപാലം- മൂരിയാട് റോഡില്‍ കനോലി കനാലിനോട് ചേര്‍ന്നാണ് ലോക്ക് ഡൗണ്‍ മറയാക്കി കെട്ടിട നിര്‍മാണം ആരംഭിച്ചത്.

  കസബ വില്ലേജിലെ പുതിയപാലം- മൂരിയാട് റോഡില്‍ കനോലി കനാലിനോട് ചേര്‍ന്നാണ് ലോക്ക് ഡൗണ്‍ മറയാക്കി കെട്ടിട നിര്‍മാണം ആരംഭിച്ചത്.

  • Share this:
  കോഴിക്കോട്:  പുതിയ പാലത്ത് തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കെട്ടിട നിര്‍മാണം.  കനോലി കനാലില്‍ നിന്ന്  രണ്ട് മീറ്ററോളം വരുന്ന കയേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പാണ് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

  കസബ വില്ലേജിലെ പുതിയപാലം- മൂരിയാട് റോഡില്‍ കനോലി കനാലിനോട് ചേര്‍ന്നാണ് ലോക്ക് ഡൗണ്‍ മറയാക്കി കെട്ടിട നിര്‍മാണം ആരംഭിച്ചത്. കനോലി കനാലില്‍ നിന്ന് രണ്ട് മീറ്ററോളം കയ്യേറ്റം കണ്ടെത്തിയതിനെത്തുടര്‍ന്ന് റവന്യു വകുപ്പ് രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചാണിവിടെ ഇപ്പോള്‍  നിര്‍മ്മാണപ്രവര്‍ത്തനം.

  പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴായിരുന്നു നിര്‍മ്മാണം അനധികൃതമാണെന്ന് അന്ന് കണ്ടെത്തിയത്. സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും രണ്ട് മാസം മുമ്പ് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

  പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി. കനോലി കനാല്‍ കല്ലായ് പുഴയിലേക്ക് ചേരുന്നതിന് സമീപത്താണ് കയ്യേറ്റ ഭൂമിയിലെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം. കോര്‍പറേഷന്‍ അധികൃതരുടെ വീഴ്ച്ചയാണ് വിവാദ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചതിന് കാരണമെന്ന് കല്ലായ് പുഴ സംരക്ഷണ സമിതിയിലെ ഫൈസല്‍ പള്ളിക്കണ്ടി ആരോപിച്ചു. അനധികൃത കെട്ടിട നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടെന്നും നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ നാസര്‍ പറഞ്ഞു.

  Also Read- സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നാളെ ഗവർണറുടെ ഉപവാസ സമരം; സംസ്ഥാന ചരിത്രത്തിൽ ആദ്യം

  കല്ലായി പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിൽ വ്യാപകമായ കയ്യേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു.  കല്ലായിപുഴയോരത്ത് അഞ്ചര ഏക്കര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തി. പുഴയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനായി നടത്തിയ സര്‍വ്വേയിലാണ് കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. കയ്യേറ്റ ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കല്ലായി പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലാണ് കയ്യേറ്റം കണ്ടെത്തിയത്. കോഴിക്കോട് നഗരം, കസബ വില്ലേജുകളിലായി നാലര ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. കോഴിക്കോട് നഗരം വില്ലേജിലെ കയ്യേറ്റ ഭൂമിയില്‍ 10 കെട്ടിടങ്ങളുണ്ട്. കസബ വില്ലേജിലെ കയ്യേറ്റ ഭൂമിയില്‍ ഒമ്പത്  കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. കയ്യേറ്റ ഭൂമിയില്‍ അതിര്‍ത്തി നിര്‍ണയിച്ച് കല്ലിട്ടിട്ടുണ്ട്.

  Also Read- 'ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കുറ്റകരം എന്ന് കരുതുന്നവർക്ക് ആരാധനയും ആരാധനാലയങ്ങളും വേണ്ടായിരിക്കും' - കുഞ്ഞാലിക്കുട്ടി

  സര്‍വ്വേയുടെ പുരോഗതി ജില്ലാകലക്ടര്‍ വിലയിരുത്തി. ഈമാസം അവസാനത്തോടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കും. സര്‍വ്വേ കഴിയുന്നതോടെ വന്‍തോതിലുഉള്ള കയ്യേറ്റം കണ്ടെത്താന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കിയശേഷമാണ് കയ്യേറ്റം ഒഴിപ്പിക്കുക. കനോലി കനാലിന്റെ തീരത്തുള്ള കയ്യേറ്റം കണ്ടെത്തുന്നതിനുള്ള രൂപരേഖയും തയ്യാറാക്കുന്നുണ്ട്.

  കല്ലായിപ്പുഴയുടെ തീരത്തെ 23.5 ഏക്കര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പ്രാഥമിക ഘട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കയ്യേറ്റങ്ങളും കെട്ടിട നിര്‍മ്മാണവും. പതിറ്റാണ്ടുകളായി മരവ്യവസായികള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തിയ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നത്.

  Also Read- ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്

  കയ്യേറ്റമൊഴിപ്പിക്കലിനെതിരെ കോടതിയില്‍ പോയ 46 പേരുടെ കയ്യേറ്റങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമാകും ഒഴിപ്പിക്കല്‍. അന്യാധീനപ്പെട്ട് കിടക്കുന്ന ഭൂമി തിരിച്ചു പിടിക്കാനാണ് സര്‍വേ നടത്തിയത്. 23.5 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായി റവന്യു വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഭൂരേഖാവിഭാഗം അഡീഷണല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍. കല്ലായി പുഴയോരത്തെ കയ്യേറ്റം ആറ് മാസത്തിനകം ഒഴിപ്പിക്കണമെന്ന് 2020 ലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഡിസംബര്‍ അവസാനത്തിനകം കയ്യേറ്റം ഒഴിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. എന്നാലിത് വരെയും നടപ്പായില്ല.

  കല്ലായിക്കും കനോലി കനാലിനും ഇടയിലാണിപ്പോള്‍ പുതിയ കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നത്. കനോലി കനാല്‍ കല്ലായിപ്പുഴയില്‍ ചേരുന്ന ഭാഗത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതില്‍ പലതും കനാല്‍ കയ്യേറിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് റവന്യു വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്യാധീനപ്പെട്ട 23.5 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച ശേഷമാകും പുതിയ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുകയെന്നാണ് റവന്യു വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
  Published by:Rajesh V
  First published:
  )}