നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SM Street Kozhikode | കോഴിക്കോട് മിഠായി തെരുവില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം: പരിശോധന നടത്തി സ്‌പെഷ്യല്‍ ബ്രാഞ്ച്

  SM Street Kozhikode | കോഴിക്കോട് മിഠായി തെരുവില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം: പരിശോധന നടത്തി സ്‌പെഷ്യല്‍ ബ്രാഞ്ച്

  മൊയ്ദീന്‍ പള്ളി റോഡിലെ തീപിടുത്തത്തിന് ശേഷമാണ് സ്പെഷ്യല്‍ ബ്രാഞ്ച് മിഠായി തെരുവിലെ കടകളില്‍ പരിശോധന നടത്തിയത്.

  • Share this:
   കോഴിക്കോട്:മിഠായി തെരുവില്‍(Kozhikode SM Street) അനധികൃത നിര്‍മ്മാണങ്ങള്‍  വ്യാപകമാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് (special Branch)പരിശോധനയിലാണ് കണ്ടെത്തല്‍. പരിശോധന റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഉടന്‍ തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറും എന്നാണ് വിവരം.

   മൊയ്ദീന്‍ പള്ളി റോഡിലെ തീപിടുത്തത്തിന് ശേഷമാണ് സ്പെഷ്യല്‍ ബ്രാഞ്ച് മിഠായി തെരുവിലെ കടകളില്‍ പരിശോധന നടത്തിയത്. 500 പേജുള്ള പരിശോധനാ റിപ്പോര്‍ട്ടാണ് സ്പെഷ്യല്‍ ബ്രാഞ്ച് എസിപി എ ഉമേഷ്  ആണ്‌ കമ്മീഷണര്‍ക്ക് കൈമാറിയത്‌. കളക്ടറായിരിക്കും റിപ്പോര്‍ട്ടിന് മുകളില്‍ അന്തിമ തീരുമാനം എടുക്കുക.വിവിധ തരത്തിലുള്ള നിയമലംഘനങ്ങളാണ് മിഠായി തെരുവില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

   റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍

   ഒട്ടുമിക്ക കടകളും അഗ്‌നിരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.

   സാധനങ്ങള്‍ കുന്നുകൂടി കിടക്കുന്ന സാഹചര്യമായതിനാല്‍ തീപിടുത്തം ഉണ്ടായാല്‍ പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്

   ഷോട്ട് സര്‍ക്യൂട്ട് അടക്കമുണ്ടാവാന്‍ സാധ്യതയുള്ള തരത്തിലാണ് പലയിടത്തും വൈദ്യുതി സംവിധാനങ്ങള്‍

   Kerala Rains | ഡാമുകള്‍ തുറന്നിട്ടും നദികളില്‍ ജലനിരപ്പുയര്‍ന്നില്ല; ആശ്വസിച്ച് പത്തനംത്തിട്ട

   പത്തനംതിട്ട ജില്ലയിലെ ഡാമുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളില്‍ കാര്യമായി ജലനിരപ്പുയര്‍ന്നിട്ടില്ലാത്തത് ആശ്വാസമായി. എന്നാല്‍ നദീതീരങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.

   കക്കി ഡാം ഇന്നലെ തുറന്നെങ്കിലും കാര്യമായ പ്രതിസന്ധി ഉണ്ടായിരുന്നില്ല. നിലവിലെ ജലനിരപ്പ് വിലയിരുത്തി അണക്കെട്ടിന്റെ ഷട്ടര്‍ 60 സെന്റീമീറ്ററില്‍ നിന്ന് 90 ആക്കി ഉയര്‍ത്തി. 200 ക്യുമെക്‌സ് വെള്ളം ആണ് നിലവില്‍ ഒഴുക്കിവിടുന്നത്.
   അതേ സമയം സംസ്ഥാനത്ത് ഇന്ന് തുറന്നത് മൂന്ന് ഡാമുകൾ. പമ്പ ഡാം (Pampa Dam) പുലർച്ചെ അഞ്ചു മണിക്കും ഇടമലയാർ (Edamalayar Dam)രാവിലെ ആറ് മണിക്കും തുറുന്നു. ഇതോടെ അടുത്ത ദിവസങ്ങളിലായി തുറന്ന ഡാമുകളുടെ എണ്ണം ഏഴായി.

   അതിശക്തമായ മഴയുടെ മുന്നറയിപ്പുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കാനായി സംസ്ഥാനത്തെ ഏറ്റവും വലിയ ഡാം തുറന്നത്. ഇടുക്കി ഡാമിന്റെ(Idukki Dam) മൂന്ന് ഷട്ടറുകളാണ് 35 സെന്റീമീറ്റർവീതം ഉയർത്തിയത്. മൂന്നു വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറക്കുന്നത്.

   അതീവ സുരക്ഷയിൽ, കടുത്ത ജാഗ്രതയിലാണ് ഇടുക്കി ഡാം തുറന്നത്. ഇതോടെ ചെറുതോണിമുതൽ ആലുവ വരെയുള്ള പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ആദ്യം തുറന്നത് മൂന്നാം നമ്പര്‍ ഷട്ടറാണ്. പിന്നാലെ ചെറുതോണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇതിന് പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നു. സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒഴുകുക

   Also Read-V D Satheesan | കേരളത്തിലെ ഡാം മാനേജ്‌മെന്റിനെ പറ്റി വിദഗ്ധ പഠനം ആവശ്യം; 2018ലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്: വിഡി സതീശന്‍

   ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പമ്പ ഡാം അഞ്ചുമണിയോടെയാണ് തുറന്നത്. മൂന്ന്, നാല് ഷട്ടറുകൾ 45 സെന്റീമീറ്റർ വീതം ഉയർത്തി. സെക്കൻഡിൽ 25 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽനിന്നും പുറത്തേക്ക് ഒഴുകുന്നത്. പമ്പയാറിന്റ തീരത്തെ 12 പഞ്ചായത്തുകള്‍ അതീവ ജാഗ്രതയിലാണ്. ആറന്മുള, ആറാട്ടുപുഴ, പാണ്ടാട് എന്നിവിടങ്ങളിലെല്ലാം ജാഗ്രത തുടരുന്നു.

   ഇടുക്കിയിൽനിന്നുമുള്ള വെള്ളം നിയന്ത്രിക്കാനാണ് ഇടമലയാര്‍ ഡാം തുറന്നത്. രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമല്ല. അപകട സാഹചര്യം ഇല്ലെന്നും എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പി എൻ ബിജു ന്യൂസ് 18നോട് പറഞ്ഞു.Also Read-കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഗവർണർ

   ഷോളയാർ, ചിമ്മിണി ഡാമുകൾ കഴിഞ്ഞ ദിവസം തുറന്നതിനെ തുടർന്ന് ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത തുടരുന്നു. കക്കി, തെന്മല, മലമ്പുഴ ഡാമുകളും അതീവ ജാഗ്രതയിലാണ്.

   അതേസമയം, കേരളത്തില്‍ നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക്  സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

   ഇന്ന് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
   അതേ സമയം പമ്പാ അണക്കെട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നെങ്കിലും ഉച്ചയോടെ 45 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. പമ്പയില്‍ പരമാവധി 10 സെന്റീമീറ്റര്‍ വരെയാണ് ജലനിരപ്പ് ഉയരുന്നത്.
   Published by:Jayashankar AV
   First published:
   )}