കൊച്ചി: മൂന്നാർ പഞ്ചായത്തിലെ അനധികൃത നിർമ്മാണത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎ അടക്കമുള്ളവർ പ്രതിചേർക്കപ്പെട്ട ഹർജി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവികുളം സബ് കളക്ടര്‍ രേണു രാജും അഡീഷണല്‍ എ.ജി. രഞ്ജിത് തമ്പാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിൽ ആണ് തീരുമാനം.
മൂന്നാറില്‍ പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണം എസ്.രാജേന്ദ്രൻ എം.എല്‍.എയുടെ ഒത്താശയോടെയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തെയും പ്രതിചേര്‍ക്കാനുള്ള തീരുമാനം. എംഎല്‍എയെക്കൂടാതെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അംഗങ്ങള്‍, കരാറുകാരന്‍ എന്നിവരെയും പ്രതിചേര്‍ക്കും.ഭരണ ഘടനയുടെ 215-ാം വകുപ്പനുസരിച്ച് കോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയ്ക്ക് കഴിയും. സമാനമായ കേസുകളില്‍ മുന്‍പ് സ്വീകരിച്ച നടപടി ക്രമം അനുസരിച്ചാണ് ഇത്തരത്തില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
Also Read-
സബ്കളക്ടറെ അപമാനിച്ച് സംസാരിച്ചതിന് എം എൽ എ ക്കെതിരെ വനിതാ കമ്മീഷൻ കേസ്2010 ലെ ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന മൂന്നാര്‍ പഞ്ചായത്തിനെതിരെ, കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സബ് കളക്ടർ, റവന്യൂ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ അഡ്വ.ജനറലിന് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പല പ്രാവശ്യം നല്‍കിയ മുന്നറിയിപ്പുകള്‍ പഞ്ചായത്ത് ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയുണ്ട്. മൂന്നാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് നിയമ ലംഘനം നടന്നതെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം എസ്.രാജേന്ദ്രന്‍ എംഎല്‍എ പൊതുജന മധ്യത്തില്‍ അധിക്ഷേപിച്ചു എന്നുകാട്ടി സബ്കളക്ടര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന നടപടിയായിരുന്നു എംഎല്‍എയുടേത് എന്ന് വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.