HOME » NEWS » Kerala » ILLEGAL PROPERTY ACQUISITION FIR FILED AGAINST FORMER MINISTER V S SIVAKUMAR

അനധികൃത സ്വത്ത് സമ്പാദന കേസ്: വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ

ശിവകുമാര്‍ ഒന്നാം പ്രതിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശാന്തിവിള രാജേന്ദ്രന്‍ രണ്ടാംപ്രതിയുമാണ്. ശിവകുമാറിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.

News18 Malayalam | news18-malayalam
Updated: February 18, 2020, 11:03 PM IST
അനധികൃത സ്വത്ത് സമ്പാദന കേസ്: വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ
വി.എസ് ശിവകുമാർ
  • Share this:
തിരുവനന്തപുരം: മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ശിവകുമാറിനെ ഒന്നാംപ്രതിയാക്കിയാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസെടുത്തത്. പാര്‍ലമെന്റംഗം ആയിരുന്നതു മുതല്‍ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലാണ് കേസെടുത്തത്. ശിവകുമാര്‍ ഒന്നാം പ്രതിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശാന്തിവിള രാജേന്ദ്രന്‍ രണ്ടാംപ്രതിയുമാണ്. ശിവകുമാറിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. വരുംദിവസങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ശിവകുമാറിന്റെ പ്രതികരണം.

Also Read- ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാൻ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം വീട്ടിലെത്തി

ബിനാമി പേരില്‍ ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചതിന് തെളിവുള്ളതായാണ് വിജിലന്‍സിന്റെ വാദം. ശാന്തിവിള രാജേന്ദ്രന്റെ പേരിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. കേസില്‍ നാലു പേരെ മാത്രമാണ് പ്രതി ചേര്‍ത്തതെങ്കിലും കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ശിവകുമാര്‍ ബിനാമി പേരില്‍ സ്വന്തമാക്കിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും വരുന്നത് ശിവകുമാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കേസിനെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷ തീരുമാനം.

 

 
First published: February 18, 2020, 11:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories