HOME » NEWS » Kerala »

ശബരിമലയിൽ താരമായി ഐ.എം. വിജയൻ

news18india
Updated: November 29, 2018, 12:00 PM IST
ശബരിമലയിൽ താരമായി ഐ.എം. വിജയൻ
  • News18 India
  • Last Updated: November 29, 2018, 12:00 PM IST
  • Share this:
പത്തനംതിട്ട : ശബരിമലയിൽ സുരക്ഷാ ജോലിക്കായി ആയിരക്കണക്കിന് പൊലീസുകാരുണ്ടെങ്കിലും തീർഥാടകരുടെ ശ്രദ്ധാകേന്ദ്രം ഒരാൾ മാത്രമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ മിന്നുംതാരം ഐ.എം. വിജയൻ. പൊലീസ് യൂണിഫോമിൽ വയർലസുമായി നിൽക്കുന്ന താരത്തോടൊപ്പം സെൽഫിയെടുക്കാനും കുശലം പറയാനും എപ്പോഴും തീർഥാടകരുടെ തിരക്കാണ്.

തമിഴ്നാടിന് കേരളത്തിന്റെ കൈത്താങ്ങ്:'ഗജ' ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി

സർക്കിൾ ഇൻസ്പെക്ടറായ വിജയൻ ഇത് മൂന്നാം തവണയാണ് മണ്ഡലകാല ഡ്യൂട്ടിക്കായി ശബരിമലയിൽ എത്തുന്നത്. ശബരിമലയിലെ ഡ്യൂട്ടി വളരെ സന്തോഷം നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അയ്യപ്പ ഭക്തനാണെന്നും താരം പറഞ്ഞു വയ്ക്കുന്നു.

സന്നിധാനത്ത് നിയന്ത്രണങ്ങളില്ല: ക്രമസമാധാനപ്രശ്നങ്ങളുണ്ടായാൽ മാത്രം പൊലീസ് ഇടപെടൽ

ശബരിമല ഡ്യൂട്ടി കഴിഞ്ഞാൽ പിന്നെ കളിക്കളത്തിന്റെ ലോകത്തേക്കാണ് വിജയൻ. ഐജി മനോജ് എബ്രഹാം സ്പോർട്സ് ഓഫീസറായി മലപ്പുറത്ത് നടക്കുന്ന പൊലീസ് ഗെയിംസിന്റെ തിരക്കുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

First published: November 29, 2018, 11:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories