ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ വലഞ്ഞ് ജനങ്ങൾ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തും പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിവരെ ഒ.പി ബഹിഷ്കരിച്ച് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും പ്രതിഷേധത്തിന്റെ ഭാഗമായി. എന്നാൽ സമരം അറിയാതെ എത്തിയ രോഗികൾക്ക് ഒ.പി.ബഹിഷ്കരണം ദുരിതമായി.
Also Read-ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; ഇന്നും നാളെയും സത്യപ്രതിജ്ഞ
പശ്ചിമബംഗാളിൽ ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഐഎംഎ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്. സമരത്തിൽ കേരളത്തിലെയടക്കം ആശുപത്രികൾ ഇന്ന് സ്തംഭിക്കും. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ അക്രമം കൂടി വരുന്ന സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്ന രീതിയില്‍ കേന്ദ്ര നിയമം കൊണ്ടുവരണം എന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എയിംസിലെ ഡോക്ടര്‍മാരും ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയിംസിലെ പ്രവര്‍ത്തനം താറുമാറായിരുന്നു. ആ സാഹചര്യത്തിൽ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aiims doctors, Doctor, IMA, Kerala