നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം; സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ ഹൈക്കോടതിയിൽ

  COVID 19| ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം; സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ ഹൈക്കോടതിയിൽ

  മദ്യാസക്തി ചികിൽസയിലൂടെയോ ശാസ്ത്രീയ മാർഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സർക്കാർ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹര്‍ജിയിൽ പറയുന്നു.

  High court

  High court

  • Share this:
   കൊച്ചി: മദ്യാസക്തിയുള്ളവർക്ക് സർക്കാർ ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ ഹൈക്കോടതിയിൽ ഹർജി നൽകി. ഐഎംഎയുടെ മാനസികരോഗ്യ വിഭാഗമാണ് ഹർജി നൽകിയത്.

   ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. അടിയന്തര സ്വഭാവത്തിലുള്ള ഹര്‍ജിയായതിനാൽ വീഡിയോ കോൺഫറൻസിംഗ് മുഖേന പൊതുതാൽപര്യ ഹരജിയായി പരിഗണിക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ ഭാഗമായ ദേശീയ മാനസികാരോഗ്യ വിഭാഗം ചെയർമാൻ ഡോ. എൻ. ദിനേശന്റെ ഹര്‍ജിയിലെ ആവശ്യം .സമാന ആവശ്യം ഉന്നയിച്ച ടി. എൻ പ്രതാപൻ എം.പിയുടെ ഹര്‍ജിക്കൊപ്പം ഇതും നാളെ കോടതിയുടെ പരിഗണനക്കെത്തും.

   മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധാർമികവും നിയമവിരുദ്ധമായ ഉത്തരവ് സർക്കാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഹര്‍ജിയിൽ പറയുന്നു. ഇത് അധാർമികവും അപ്രായോഗികവുമായ നിർദേശമാണ്. സർക്കാർ ഉത്തരവിനെ തുടർന്ന് ഐഎംഎയും കെ.ജി.എം.ഒ.എയും ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
   You may also like:'COVID 19 | ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക്; ഇന്ത്യയ്ക്കും ചൈനയ്ക്കും നല്ലകാലം: UN റിപ്പോർട്ട്
   [NEWS]
   അതിര്‍ത്തി അടച്ചത് മനുഷ്യത്വരഹിതം; അഞ്ചരയ്ക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
   [NEWS]
   COVID 19| കോവിഡ്-19 വ്യാജപ്രചരണം; നാലു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്കെതിരേ കേസ്; ഒരാൾ അറസ്റ്റിൽ
   [NEWS]


   പെട്ടെന്ന് മദ്യപാനം നിർത്തുമ്പോഴുണ്ടാകുന്ന ശാരീരിക, മാനസികാവസ്ഥയായ ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ശാസ്ത്രീയമായ ചികിൽസാ രീതികളിലൂടെ ഭേദമാക്കാവുന്നതാണ്. എന്നാൽ, മദ്യാസക്തി ചികിൽസയിലൂടെയോ ശാസ്ത്രീയ മാർഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സർക്കാർ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹര്‍ജിയിൽ പറയുന്നു.
   Published by:Gowthamy GG
   First published:
   )}