വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; വെള്ളിയാഴ്ച IMAയുടെ പ്രതിഷേധ ദിനം

കെ.ജി.എം.ഒ.എ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് ഐ.എം.എ സമരം ചെയ്യുന്നത്.

news18
Updated: September 19, 2019, 8:54 PM IST
വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; വെള്ളിയാഴ്ച IMAയുടെ പ്രതിഷേധ ദിനം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 19, 2019, 8:54 PM IST
  • Share this:
തിരുവനന്തപുരം: പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധത്തിന്‍റെ ഭാഗമായി രണ്ട് മണിക്കൂര്‍ വീതം എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്‌ക്കരിക്കുകയും പ്രതിഷേധദിനം ആചരിക്കുകയും ചെയ്യുന്നു.

കെ.ജി.എം.ഒ.എ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് ഐ.എം.എ സമരം ചെയ്യുന്നത്. അന്നേദിവസം ഡോക്ടര്‍മാരും മറ്റ് ഇതര ജീവനക്കാരും യോഗം കൂടുകയും ഇത്തരം അക്രമങ്ങള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കുകയും ചെയ്യും.

പഞ്ചവടിപ്പാലം സിനിമയിലെ പാലം എങ്ങനെയാണ് വീണത്? പാലാരിവട്ടം പണിഞ്ഞവർ അറിയാൻ

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കനത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരമെന്ന് തിരുവന്തപുരം ഐ.എം.എ പ്രസിഡന്‍റ് ഡോ.ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.

അതേസമയം, സംഭവത്തിൽ കുറ്റവാളികൾക്ക് എതിരെ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ ഗവൺമെന്‍റ് ഡോക്ടർമാർ സെപ്റ്റംബർ ഇരുപതാം തിയതി വെള്ളിയാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. അത്യാഹിതവിഭാഗവും അടിയന്തര ശസ്ത്രക്രിയകളും ഒഴിവാക്കിയിട്ടുണ്ടെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്‍റ് ഡോ ശ്രീകാന്ത് ജില്ലാ സെക്രട്ടറി ഡോ സുനിൽകുമാർ എന്നിവർ പ്രസ്താവിച്ചു.

First published: September 19, 2019, 8:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading