എം.എന്‍.സി ബില്‍ അംഗീകരിക്കില്ല; സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഐഎംഎ

ഞായറാഴ്ച ആലുവയില്‍ കൂടുന്ന എമര്‍ജന്‍സി ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഐഎംഎ കേരളഘടകം അറിയിച്ചു.

news18
Updated: August 1, 2019, 9:45 PM IST
എം.എന്‍.സി ബില്‍ അംഗീകരിക്കില്ല; സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഐഎംഎ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 1, 2019, 9:45 PM IST
  • Share this:
തിരുവനന്തപുരം: ഭാരതത്തിന്‍റെ ആരോഗ്യമേഖലയെ താറുമാറാക്കാന്‍ ശ്രമിക്കുന്ന എംഎന്‍സി ബില്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ബില്ലില്‍ ഭേദഗതികൾ രാജ്യസഭയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും കാതലായ വിഷയങ്ങളില്‍ മാറ്റം ഉണ്ടാകാത്തത് അംഗീകരിക്കാനാകില്ല.

അതുകൊണ്ട് തന്നെ പ്രക്ഷോഭങ്ങളും പ്രതിക്ഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എം.എന്‍സി ബില്ലിനെ നേരിടുമെന്നും ഐ എം എ വ്യക്തമാക്കി. രാജ്ഭവന്‍റെ മുന്നില്‍ നടത്തി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സത്യാഗ്രഹം കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും മാറ്റാനും തീരുമാനിച്ചു.

പൊലീസ് വേഷത്തിലെത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ദുബായില്‍ 5 പേര്‍ക്ക് തടവ് ശിക്ഷ

കൂടാതെ, ഭാരതത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും നാളെ വിദ്യാർത്ഥികൾ പ്രതിഷേധദിനം ആചരിക്കും. ഞായറാഴ്ച ആലുവയില്‍ കൂടുന്ന എമര്‍ജന്‍സി ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഐഎംഎ കേരളഘടകം അറിയിച്ചു.

First published: August 1, 2019, 9:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading