നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി' - കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ IMA സംസ്ഥാന ഘടകം

  'ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി' - കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ IMA സംസ്ഥാന ഘടകം

  ഡോക്ടറായി ഇരിക്കുന്നതിനേക്കാൾ ഡൽഹി മുഖ്യമന്ത്രിയാവുന്നതിലാണ് ഡോ.ഹർഷ വർധന് താൽപര്യമെന്നും ഐ എം എ സംസ്ഥാന ഘടകം ആരോപിച്ചു.

  ഡോ. ഹർഷ വർധൻ

  ഡോ. ഹർഷ വർധൻ

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: സങ്കരവൈദ്യം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഐ എം എ സംസ്ഥാന ഘടകം രംഗത്തെത്തി. സങ്കര വൈദ്യത്തിന് ഐ എം എ എതിരാണ്.

  ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകുന്നത് പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആയുർവേദത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്ന ഏർപ്പാടില്ല.

  You may also like:Virat Kohli Anushka Sharma | ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ അവധിയെടുത്ത കോലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത് [NEWS]സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ [NEWS] Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി [NEWS]

  ആധുനിക വൈദ്യത്തെ തിരിച്ച് നടത്തുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റേത്. കേന്ദ്രസർക്കാർ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധം ഉയർത്തും. ഐ എം എയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കുന്ന ദേശീയ മെഡിക്കൽ ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും.

  അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിക്ക് എതിരെയും ഐ എം എ സംസ്ഥാന ഘടകം വിമർശനം ഉന്നയിച്ചു. സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ അജണ്ടയുടെ ഭാഗം.  ഇ എൻ ടി സ്പെഷ്യലിസ്റ്റായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രിയോറിറ്റി മാറി പോയി.  ഡോക്ടറായി ഇരിക്കുന്നതിനേക്കാൾ ഡൽഹി മുഖ്യമന്ത്രിയാവുന്നതിലാണ് ഡോ.ഹർഷ വർധന് താൽപര്യമെന്നും ഐ എം എ സംസ്ഥാന ഘടകം ആരോപിച്ചു.
  Published by:Joys Joy
  First published:
  )}