നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാലറി ചലഞ്ച്: ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കണമെന്ന് ഐ.എം.എ

  സാലറി ചലഞ്ച്: ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കണമെന്ന് ഐ.എം.എ

  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് കോവിഡ് ചികിത്സയിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് റിസ്ക്അലവൻസ് കൂടി നൽകണമെന്നും IMA

  News18

  News18

  • Share this:
   തിരുവനന്തപുരം: ജീവൻ പണയപ്പെടുത്തി കോവിഡ് 19 ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

   രോഗികളുമായി അടുത്ത് ഇടപഴകുമ്പോൾ രോഗം വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകത്തെമ്പാടും ആരോഗ്യ പ്രവർത്തകർ തന്നെയാണ് ആദ്യം രോഗബാധിതർ ആയിട്ടുള്ളത്. അവരിൽ നല്ല ശതമാനം ആൾക്കാർക്കും ജീവൻ നഷ്ടപ്പെട്ടത് കാണാതിരുന്നുകൂടാ. അതിനാൽ തന്നെ ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുവാനുള്ള സുരക്ഷാ ഉപകരണങ്ങൾ സർക്കാർ സ്വകാര്യ ആശുപത്രികൾ എന്ന വ്യത്യാസം ഇല്ലാതെ ലഭ്യമാക്കുകയും അവരെ പരിപൂർണമായും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുകയും വേണമെന്നും ഐ..എം.എ ആവശ്യപ്പെട്ടു.
   BEST PERFORMING STORIES:അങ്ങനെ മദ്യം വീട്ടിലെത്തിക്കേണ്ട; സർക്കാരിന് തിരിച്ചടി; ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു [NEWS]വോഡ്ക, ഹോക്കി, സ്റ്റീം ബാത്ത്: കോവിഡ് പ്രതിരോധിക്കാൻ വിചിത്ര മാര്‍ഗങ്ങൾ നിർദേശിച്ച് ബെലാറസ് പ്രസിഡന്റ് [NEWS]പ്രതിരോധ വാക്സിനായി ഓസ്ട്രേലിയയും; മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചു [NEWS]

   സ്വകാര്യ ആശുപത്രികളിൽ കൂടി കോവിഡ് ചികിത്സ എത്തുന്ന സാഹചര്യം ഉണ്ടായാൽ അവിടത്തെ ജീവനക്കാർക്കും ,ജീവൻ നഷ്ടപ്പെട്ടാൽസർക്കാർ മേഖലയിൽ ലഭിക്കുന്നത് പോലെ ലൈഫ് ഇൻഷറൻസും, ആശ്രിതർക്ക് ജോലി ലഭിക്കുന്ന സ്ഥിതിയും ഉണ്ടാക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ.എബ്രഹാം വർഗീസും, സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപി കുമാറും ആവശ്യപ്പെട്ടു.

   സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് കോവിഡ് ചികിത്സയിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് റിസ്ക്അലവൻസ് കൂടി നൽകേണ്ടതാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ആരോഗ്യ പ്രവർത്തകർക്ക് റിസ്ക് അലവൻസ് എന്ന രീതിയിൽ അധികശമ്പളം നൽകുന്നത് കാണാതിരിക്കരുതെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.


   First published:
   )}