തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധനുമായി ഐ.എം.എ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്ന ബ്രിഡ്ജ് കോഴ്സ് പാസാകുന്നവര്‍ക്ക് മാത്രം ചികിത്സ നടത്താന്‍ അനുവാദം നല്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കുമെന്ന് ഐ.എം.എ ആരോപിച്ചിരുന്നു.
ബില്ലിലെ ദോഷകരമായ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ പണിമുടക്കാണ് ഐ.എം.എ പ്രഖ്യാപിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്ക് മാറ്റിവച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read ശ്രീറാമിന്റെ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor's strike, IMA