തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരത്തിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ മഴ കര്‍ഷകരെയും മറ്റും സാരമായി ബാധിച്ചിട്ടുണ്ട്. കാറ്റില്‍ പലയിടങ്ങളിലും വാഴകൾ ഉൾപ്പടെയുള്ള കാർഷിക വിളകൾ നശിച്ചിട്ടുണ്ട്.
കേരള - കര്‍ണാടക തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്
Also Read-
കൊല്ലം പുനലൂരിൽ കണക്കിൽപ്പെടാത്ത ഒന്നേകാൽ കോടി രൂപ പിടികൂടിവ്യാഴാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃശൂർ ജില്ലയിലെ മാള മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂരിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകടവില്‍ ശക്തമായുണ്ടായ കാറ്റില്‍ തെങ്ങുകള്‍ ഒടിഞ്ഞും മറിഞ്ഞും വീണ് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. കൊച്ചുകടവ്കുണ്ടൂര്‍ റോഡില്‍ ഇന്ദിരാജി ഷെല്‍ട്ടറിന് സമീപത്തായി തെങ്ങുകള്‍ വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. 11 കെ വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റുകളാണ് തകര്‍ന്നത്.
അതിനിടെ ഖത്തറിലും വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് അവിടുത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഖത്തറിന്‍റെ തിരദേശങ്ങളിൽ കടല്‍ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വടക്കുപടിഞ്ഞാറില്‍ 18 മുതല്‍ 30 നോട്ടും ചില സ്ഥലങ്ങളില്‍ 38 നോട്ട് വരെ കാറ്റിന്റെ വേഗതയിലായിരിക്കുമെന്ന് മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ചില സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ 6-10 അടി മുതല്‍ 14 അടി വരെ തിരമാല ഉയരും.
Keywords- rain alert, rain, kerala rain, rain in kerala, yello alert, today's weather, മഴ, മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്, കേരളത്തില്‍ ഇന്ന്, കാലാവസ്ഥാ പ്രവചനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.