നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഉംപുൻ ചുഴലിക്കാറ്റിന് പിന്നാലെ 'നിസർഗ'യെത്തുന്നു: കേരളത്തിൽ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

    ഉംപുൻ ചുഴലിക്കാറ്റിന് പിന്നാലെ 'നിസർഗ'യെത്തുന്നു: കേരളത്തിൽ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

    Cyclone Nisarga | നിസർഗ’ എന്ന ഈ ചുഴലിക്കാറ്റ് വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Last Updated :
    • Share this:
      ന്യൂഡൽഹി: ഉംപുൻ സൂപ്പർ സൈക്ലോണിന് പിന്നാലെ വീണ്ടുമൊരു ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗ്ലാദേശ് നൽകിയ 'നിസർഗ'എന്ന പേരിലറിയപ്പെടുന്ന ഈ ചുഴലിക്കാറ്റ് ജൂൺ മൂന്നോട് കൂടി ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിൽ എത്തുമെന്നാണ് മുന്നറിയിപ്പ്.

      'തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിശക്ത ന്യൂനമർദമായി മാറാനും ശേഷമുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും.‘നിസർഗ’ എന്ന ഈ ചുഴലിക്കാറ്റ് വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.' എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
      TRENDING:മുൻകരുതൽ പ്രധാനം; ഇപ്പോൾ വേണ്ടത് സാമ്പത്തിക നില വീണ്ടെടുക്കൽ: പ്രധാനമന്ത്രി [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം 'നമസ്തേ ട്രംപ്' ചടങ്ങ്: ഗുരുതര ആരോപണവുമായി ശിവസേന നേതാവ് [NEWS]ഇക്കഴിഞ്ഞ മെയ് 20നാണ് ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് ഉംപിൻ സൂപ്പർ സൈക്ലോൺ ആഞ്ഞു വീശിയത്. ഇതിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ നിരവധി ജീവനുകൾ നഷ്ടമാവുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയൊരു ചുഴലിക്കാറ്റിന്‍റെ ഭീഷണി.

      അതേസമയം ചുഴലിക്കാറ്റിന്‍റെ മുന്നോടിയായുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ കേരളം, ലക്ഷദ്വീപ്, കർണാടകയിലെ തീരമേഖലകൾ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മേയ് 31, ജൂൺ 1 തീയതികളിൽ ശക്തമായ മഴയുണ്ടാകുമെന്ന അറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

      കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളിൽ 65 കിമീ വരെ വേഗത്തിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
      First published:
      )}