• HOME
 • »
 • NEWS
 • »
 • kerala
 • »
 • Rain Alert | സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കലില്‍ ചക്രവാതച്ചുഴി

Rain Alert | സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കലില്‍ ചക്രവാതച്ചുഴി

അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും

Rains

Rains

 • Share this:
  തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത 5 ദിവസും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്‌തേക്കും. അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.


  വീണ്ടും വില ഉയർന്നു; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ


  ഏപ്രിൽ 4 തിങ്കളാഴ്ച രാജ്യത്ത് പെട്രോൾ, ഡീസൽ വില (petrol, diesel price) ലിറ്ററിന് 40 പൈസ വീതം വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലിറ്ററിന് മൊത്തം 8.40 രൂപ ഉയർത്തിക്കഴിഞ്ഞു. ഡൽഹിയിൽ പെട്രോളിന് 103.41 രൂപയിൽ നിന്ന് 103.81 രൂപയാകും. അതേസമയം ഡീസലിന്റെ നിരക്ക് ലിറ്ററിന് 94.67 രൂപയിൽ നിന്ന് 95.07 രൂപയായി ഉയർന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു.

   Also Read- 56കാരിയായ അധ്യാപികയുടെ ശുചിമുറിയിൽ ക്യാമറ ഘടിപ്പിച്ച് അശ്ലീല വീഡിയോ പകർത്തി; 16കാരനെതിരെ പരാതി

  രാജ്യത്തുടനീളം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്.മാർച്ച് 22 ന് നിരക്ക് പരിഷ്കരണത്തിൽ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് 12-ാമത്തെ വില വർദ്ധനവാണ്.
  പെട്രോളിന് ലിറ്ററിന് 8.40 രൂപയാണ് കൂടിയത്.

  ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ചു


  കണ്ണൂർ (Kannur) പാനൂരിൽ (panur) പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.

  യുവാവ് വാഹനാപകടത്തിൽ മരിച്ചതിന് തൊട്ടുപിന്നാലെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി


  കാസർകോട്: യുവാവ് വാഹനാപകടത്തില്‍ മരിച്ചതിന് തൊട്ടുപിന്നാലെ ഭാര്യ ആൺകുഞ്ഞിന് ജന്മം നല്‍കി.
  ശനിയാഴ്ച പെര്‍ഡാലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മധൂര്‍ അറന്തോടിലെ നൗഫല്‍ (37) മരിച്ചത്. മരണ വിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പൂർണ ഗർഭിണിയായ നൗഫലിന്‍റെ ഭാര്യ അമീറ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

  Also Read- കെ സ്വിഫ്റ്റ് ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക്; ഏപ്രിൽ 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

  ബദിയടുക്കയിൽ ഹോട്ടൽ നടത്തി വരികയായിരുന്നു നൗഫൽ. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് നൗഫൽ അപകടത്തിൽപ്പെട്ടത്. നൗഫൽ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ നൗഫലിന്‍റെ മരണം സംഭവിച്ചിരുന്നു. മധൂര്‍ അറന്തോടിലെ അബ്ബാസ് - ഹലീമ ദമ്ബതികളുടെ മകനാണ് നൗഫല്‍. അറന്തോട് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
  Published by:Arun krishna
  First published: