കോഴിക്കോട്: കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയ ആള്‍ക്കെതിരെ എന്‍.എച്ച്.എം പ്രോഗ്രാം ഓഫീസര്‍ ജില്ലാ കളക്ടർക്ക് പരാതി നല്കി. ചാലിയം എഫ്.എച്ച്.സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെട്ടതായി വ്യക്തമായ സാഹചര്യത്തിലാണ് പരാതി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ നല്കിയ പരാതി നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.