നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • '320 ദിവസത്തിൽ പെട്രോളിന് വില കൂടിയത് വെറും 60 ദിവസം മാത്രം; 20 ദിവസം വില കുറഞ്ഞു'; ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രിയുടെ ന്യായീകരണം

  '320 ദിവസത്തിൽ പെട്രോളിന് വില കൂടിയത് വെറും 60 ദിവസം മാത്രം; 20 ദിവസം വില കുറഞ്ഞു'; ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രിയുടെ ന്യായീകരണം

  കോവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ  മറ്റ് മാ൪ഗങ്ങളില്ലെന്നു൦ മന്ത്രി വ്യക്തമാക്കി

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: രാജ്യത്തെ ഇന്ധന വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ. കഴിഞ്ഞ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയതെന്നു൦ ഇറക്കുമതിയല്ലാതെ മറ്റ് മാ൪ഗമില്ലാത്തതിനാൽ വിലകൂട്ടുന്നത് അനിവാര്യമാണെന്നുമാണ് വാദം. കോവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ  മറ്റ് മാ൪ഗങ്ങളില്ലെന്നു൦ മന്ത്രി വ്യക്തമാക്കി.

  ഇന്ധന വില സെഞ്ചുറി അടിക്കുമോ എന്ന ആശങ്കയിലാണ് പൊതുജന൦. അവശ്യസാധനങ്ങളുടെ വിലയിലു൦ ഇത് പ്രതിഫലിച്ചു തുടങ്ങി. എന്നാൽ ഇന്ധന വില വ൪ധനവിൽ വിട്ട് വീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര൦. കോവിഡ് കാലത്ത് പെട്രോളിയത്തിൻ്റെ ഉത്പാദനവും വിൽപ്പനയും കുറഞ്ഞിരുന്നു. ഇപ്പോൾ വിൽപ്പന പഴയപടിയായി. എന്നാൽ  സ്വന്തം താല്പര്യങ്ങൾ മാത്രം നോക്കുന്ന എണ്ണ ഉത്പാദക രാജ്യങ്ങൾ ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം കൂട്ടുന്നില്ല. ഇതാണ് ഉയർന്ന വില ഈടാക്കുന്നതിന് പ്രധാന കാരണമെന്നാണ് മന്ത്രിയുടെ ന്യായീകരണം. കഴിഞ്ഞ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂട്ടിയത്. 20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളിൽ വില സ്ഥിരത തുടർന്നു. - മന്ത്രി പറഞ്ഞു.

  Also Read- ഹാദിയയെ കാണാൻ മാതാപിതാക്കളെത്തി; വർഷങ്ങൾക്കു ശേഷം

  കേന്ദ്ര സ൦സ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കോവിഡ് വലിയ ചോ൪ച്ചയുണ്ടാക്കി. വികസന ആവശ്യങ്ങൾക്ക്  ഇന്ധന വില യിലെ നികുതി വരുമാനം അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു. ഈ മാസം ഇത് വരെ തുടർച്ചയായ ആറാ൦ ദിവസമാണ് ഇന്ധന വില കൂടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 90 രൂപ കടന്നു.

  അടുത്ത വർഷം വിൽക്കാൻ പോകുന്ന ബി പി സി എല്ലിൽ ആറായിരം കോടി രൂപ മുടക്കിയത് എന്തിനാണെന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രിയുടെ വിശദീകരണം ഇങ്ങനെ-  ബി പി സി എൽ വാങ്ങുന്നത് ഇന്ത്യൻ കമ്പനിയാണല്ലോ. അതു കൊണ്ട് സർക്കാർ നടത്തുന്ന നിക്ഷേപം എത്തുന്നത് ഇന്ത്യയിൽ തന്നെയാണ്. ഇന്ത്യൻ കമ്പനിക്കാണ് പ്രയോജനം ലഭിക്കുന്നത് എന്നതിനാൽ സ്വകാര്യ മേഖലയിലായാണോ പൊതുമേഖലയാണോ എന്നതിൽ കാര്യമില്ല. തൊഴിലവസരങ്ങൾ കിട്ടുന്നതും ഇന്ത്യയിലാണ്. നിക്ഷേപത്തിൻ്റെ പ്രയോജനം രാജ്യത്തിന്  ലഭിക്കുന്നതിനാൽ ഇക്കാര്യത്തിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

  Also Read- കുന്നത്തൂർ മണ്ഡലം സി.പി.എം ഏറ്റെടുത്തേക്കും; കോവൂർ കുഞ്ഞുമോനെ നോട്ടമിട്ട് യു.ഡി.എഫ്

  ആറായിരം കോടി നിക്ഷേപിച്ചത് ബിപിസിഎല്ലിൻ്റെ പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോ കെമിക്കൽ പദ്ധതിക്ക്.
  നിലവില്‍ ഇറക്കുമതി ചെയ്യുന്ന അക്രിലേറ്റുകള്‍, അക്രിലിക് ആസിഡ്, ഓക്‌സോആല്‍ക്കഹോള്‍ എന്നിവയാണ് ബിപിസിഎല്ലിന്റെ പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജകറ്റില്‍ ഉല്‍പ്പാദിപ്പിക്കുക. പെയിന്റ് ഉള്‍പ്പെടുയള്ള വ്യവസായങ്ങള്‍ക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്തുവരുന്ന ഉല്‍പ്പന്നമാണ് ഇത്. ബിപിസിഎല്ലില്‍ ഉല്‍പ്പാദനം തുടങ്ങുന്നതോടെ  പ്രതിവര്‍ഷം 3700 മുതല്‍ 4000 കോടി വരെ വിദേശനാണ്യത്തില്‍ ലാഭിമുണ്ടാക്കാന്‍ കഴിയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.

  Also Read- Modi in Kerala | പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളം സന്ദർശിക്കും

  കൊച്ചിയിലെ വില്ലിംഗ്ഡൺ ദ്വീപുകളിലെ റോറോ വെസ്സലുകള്‍ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും. ഇന്റര്‍നാഷണല്‍ വാട്ടര്‍വേ അതോറിറ്റി ഓഫ് ഇന്ത്യ ബോള്‍ഗട്ടിക്കും വില്ലിംഗ്ഡൺ ദ്വീപിനുമിടയില്‍ രണ്ട് പുതിയ റോള്‍ഓണ്‍ / റോള്‍ഓഫ് കപ്പലുകള്‍ ദേശീയ ജലപാത 3 ല്‍ വിന്യസിക്കും. റോറോ കപ്പലുകളായ എംവി ആദി ശങ്കര, എംവി സിവി രാമന്‍ എന്നിവയ്ക്ക്  ആറ് 20 അടി ട്രക്കുകള്‍, മൂന്ന് 20 അടി ട്രെയിലര്‍ ട്രക്കുകള്‍, മൂന്ന് 40 അടി ട്രെയിലര്‍ ട്രക്കുകള്‍, 30 യാത്രക്കാര്‍ വീതം വഹിക്കാനുള്ള ശേഷിയുണ്ടാകും. ഗതാഗതച്ചെലവും ഗതാഗത സമയവും കുറയുമെന്നതിനാല്‍   ഈ സേവനം വ്യാപാരത്തിന് ഗുണം ചെയ്യുമെന്നു മാത്രമല്ല കൊച്ചിയിലെ റോഡുകളിലെ തിരക്ക് കുറയുകയും ചെയ്യും.
  Published by:Rajesh V
  First published:
  )}