• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shocking: വെള്ളക്കെട്ടിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Shocking: വെള്ളക്കെട്ടിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

നോമ്പുതുറ സമയമായിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് നൂറു മീറ്റർ അകലെയുള്ള വെള്ളക്കെട്ടിൽ പൊന്തിയ നിലയിൽ കണ്ടെത്തിയത്..

  • Share this:
    NEWS18 Ashwin........................................... കാസര്‍കോട്: വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട്ട് ബാവാ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സഹോദരങ്ങളുടെ മക്കളായ മൂന്ന് പേരും പത്തുവയസിൽ താഴെ മാത്രം പ്രായമുള്ളവരാണ്.

    നാസര്‍-താഹിറ ദമ്പതിമാരുടെ മകന്‍ അജിനാസ് (8), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് നിഷാദ് (7), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ബാസിര്‍ (6) എന്നിവരാണ് മരിച്ചത്.

    കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് സംഭവം.  നാലുമണിയോടെയാണ് കുട്ടികൾ വീട്ടിൽ നിന്നു പുറത്തേക്ക് പോയത്. എന്നും ഈ സമയത്ത് കളിക്കാന്‍ പോകുന്നത് പതിവായതിനാൽ വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. മഴ പെയ്തിരുന്നതിനാൽ കുട്ടികൾ അടുത്തവീട്ടിൽ തങ്ങിക്കാണുമെന്നാണ് കരുതിയിരുന്നത്.

    ആറുമണിയോടെ നോമ്പുതുറ സമയമായിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് നൂറു മീറ്റർ അകലെയുള്ള വെള്ളക്കെട്ടിൽ പൊന്തിയ നിലയിൽ കണ്ടെത്തിയത്.. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണു പോയതാകാമെന്നാണ് കരുതപ്പെടുന്നത്.

    Best Performing Stories:കോവിഡ് പ്രതിസന്ധി അവസരമാക്കാൻ ഉത്തർപ്രദേശും തമിഴ്നാടും; അറിഞ്ഞമട്ടില്ലാതെ കേരളം [NEWS]അതിജീവിക്കും നമ്മൾ: ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയായ തൃശൂർ സ്വദേശിനി മെഡിസിൻ പഠനം തുടരുന്നു [NEWS]'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]

    മൃതദേഹം മന്‍സൂര്‍ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കടപ്പുറം പി പി ടി എസ് എല്‍പി സ്‌കൂളിലെ യുകെജി വിദ്യാർഥികളാണ് അജ്‌നാസും നിഷാദും. ഒരു വീട്ടിലെ തന്നെ മൂന്ന് കുരുന്നുകളുടെ ദാരുണ മരണത്തിൽ ഞെട്ടി നിൽക്കുകയാണ് പ്രദേശവാസികൾ.
    Published by:Asha Sulfiker
    First published: