എറണാകുളം: കളക്ടറേറ്റിന്റെ മതില് തകര്‍ത്ത വാഹന ഉടമയെക്കൊണ്ട് മതില് നിര്‍മ്മിച്ച് എറണാകുളം ജില്ലാ കളക്ടര്‍. 'നിങ്ങളുടെ വണ്ടി പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ഞാന്‍ പറയുന്നത് ചെയ്യണം. അല്ലെങ്കില്‍, ഇത് ഇവിടെത്തന്നെ കിടക്കും' എന്നായിരുന്നു വാഹന ഉടമയോട് ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ മുന്നറിയിപ്പ്.
നഷ്ടപരിഹാരം നല്‍കാമെന്ന പറഞ്ഞെങ്കിലും കളക്ടറേറ്റിന്റെ മതില് വാഹന ഉടതന്നെ കെട്ടണമെന്നായിരുന്നു കളക്ടറുടെ നിലപാട്. അങ്ങനെ എറണാകുളം കളക്ടറേറ്റിന് അഞ്ചാം തവണത്തെ 'മതില്‍കെട്ട്' മതില് തകര്‍ത്ത വാഹനത്തിന്റെ ഉടമയുടെ നേതൃത്വത്തില്‍ കഴിഞ്ഞു.
ചൊവ്വാഴ്ചയാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രെയിലര്‍ ലോറി ഇടിച്ച് കളക്ടറേറ്റ് മതില് തകര്‍ന്നത്. കളക്ടറേറ്റ് വളപ്പിലേക്ക് ഫിറ്റ്നസ് പരിശോധനയ്ക്കായി കയറ്റുമ്പോഴാണ് മതില് തകര്‍ന്നത്. വണ്ടിയുടെ പിന്‍ഭാഗം ഇടിച്ച് മതിലിന് വിള്ളല്‍ വീണു. ഗേറ്റ് സ്ഥാപിച്ച തൂണിന് സ്ഥാനചലനം സംഭവിച്ചു.
ഈ ഭാഗത്തെ മതില് വാഹനമിടിച്ച് തകരുന്നതും നന്നാക്കുന്നതും നിത്യസംഭവമായിരുന്നു. വാഹനം ഇടിക്കാതിരിക്കാന്‍ വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിച്ച് ഗേറ്റ് പുതിയ മാതൃകയില്‍ ഭംഗിയായി മതില്കെട്ടിത്തീര്ത്തു. ഈ മതിലാണ് ചൊവ്വാഴ്ച ട്രെയിലര്‍ കയറ്റി തകര്‍ത്തത്.
സംഭവം എ.ഡി.എം എസ്. ഷാജഹാന് കളക്ടറെ അറിയിച്ചതോടെ തകര്‍ന്ന മതില് പൊളിച്ച് നന്നാക്കിയശേഷം വാഹനം വിട്ടുകൊടുത്താല്‍ മതിയെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ ടെസ്റ്റിനായി എത്തിയ വാഹനം മോട്ടോര്‍ വാഹനവകുപ്പിന്റെ കസ്റ്റഡിയിലായി.
അതേസമയം കളക്ടറേറ്റ് വളപ്പില്‍ നടക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഇനി വേണ്ടെന്ന കര്‍ശനനിര്‍ദേശം ആര്.ടി.ഒ.യ്ക്കും കളക്ടര്‍ നല്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.