നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ഉയ്ഘർ മുസ്ലീങ്ങൾക്ക് റമദാൻ നോമ്പ് പോലും നിഷേധിക്കുന്നു': ഡോൾക്കൻ ഈസ

  'ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ഉയ്ഘർ മുസ്ലീങ്ങൾക്ക് റമദാൻ നോമ്പ് പോലും നിഷേധിക്കുന്നു': ഡോൾക്കൻ ഈസ

  സെന്റർ ഫോർ പോളിസി ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച “ഉയ്ഘർ മുസ്‌ലിംകളും ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനവും” എന്ന വെബിനറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  dolkun isa

  dolkun isa

  • Share this:
   തിരുവനന്തപുരം: ചൈനയിലെ ഉയ്ഘർ മുസ്ലീം ജനവിഭാഗത്തിന് റമദാൻ നോമ്പ് അനുഷ്ഠിക്കാൻ പോലും അനുവാദമില്ലെന്നും അവർക്ക് കമ്മ്യൂണിറ്റി അടുക്കളകളിലൂടെ ബലമായി ഭക്ഷണം നൽകുന്നുവെന്നും ജർമ്മനിയിൽ നിർബന്ധിത പ്രവാസ ജീവിതം നയിക്കുന്ന ഉയ്ഘർ കോൺഗ്രസ് പ്രസിഡന്റ് ഡോൾക്കൻ ഈസ. സെന്റർ ഫോർ പോളിസി ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച “ഉയ്ഘർ മുസ്‌ലിംകളും ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനവും” എന്ന വെബിനറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

   ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ന്യൂനപക്ഷമായ ഉയ്ഘർ മുസ്‌ലിംകളുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണ്. കുട്ടികൾക്ക് മതപരമായ പേരുകൾ നൽകാൻ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.

   ക്യാമ്പുകളിൽ ഉയ്ഘർ മുസ്ലീംകൾ പീഡിപ്പിക്കപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടം അവരെ അടിമകളായി ഉപയോഗിക്കുകയാണ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പാശ്ചാത്യ രാജ്യങ്ങളിൽ പോലും പ്രവാസികളായ ഉയ്ഘർ പ്രവർത്തകരെ ഉപദ്രവിക്കുന്നുണ്ട്. ചൈനീസ് സർക്കാരിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ സംസാരിക്കുന്ന ഉയ്ഘർ പ്രവർത്തകരെ പിന്തുടരാൻ ഇന്റർപോളിനെ ഉപയോഗിക്കുന്നുണ്ട്. ചൈനീസ് ചരക്കുകളെയും ചൈനീസ് ബിസിനസുകളെയും ലോകം തടഞ്ഞില്ലെങ്കിൽ ജനാധിപത്യവും മനുഷ്യാവകാശവും പഴയകാല ഓർമ്മ മാത്രമായിരിക്കുമെന്നും ഡോൾക്കൻ പറഞ്ഞു.

   അടിമത്തവും വംശ ഹത്യയും മുസ്ലീം ജനവിഭാഗത്തിനെതിരെ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പിലാക്കുകയാണെന്ന് കാമ്പയിൻ ഫോർ ഉയ്ഘേഴ്സിന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ റുഷാൻ അബ്ബാസ് പറഞ്ഞു. തന്റെ സഹോദരിയും ഡോക്ടറുമായ ഗുൽഷൺ അഭ്ഭാസിനെ  സർക്കാർ തട്ടിക്കൊണ്ടുപോയി ക്യാമ്പുകളിലെത്തിച്ച് അടിമപ്പണി ചെയ്യിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നസാമ്പത്തിക ഉപരോധം മാത്രമാണ് ചൈനയെ പിടിച്ചുകെട്ടാനുള്ള പോംവഴിയെന്നും അവർ പറഞ്ഞു. ന്യൂനപക്ഷമായ ഉയ്ഘർ മുസ്‌ലിംകൾ നേരിടുന്ന വംശഹത്യയിലും അടിമത്തത്തിനും എതിരെ ലോക  ശ്രദ്ധ ആകർഷിക്കുന്നതിൽ ഇടപേടാനും സഹായിക്കാനും മുസ്‌ലിം ലോകത്തോട് അവർ ആഹ്വാനം ചെയ്തു.

   ഇന്ത്യ ചൈനക്കെതിരെ ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് സെന്റർ ഫോർ ചൈന അനാലിസിസ് ആൻഡ് സ്ട്രാറ്റജി പ്രസിഡന്റും മുൻ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗവുമായ ജയദേവ റാണഡെ പറഞ്ഞു. ഇന്ത്യ ചൈനീസ് ഉൽ‌പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിലൂടെ ചൈനയ്ക്ക്  കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഉയ്ഘർ ജനവിഭാഗത്തിന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്യാമ്പുകൾ ചൈനയിലെ പ്രവർത്തിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പഠനങ്ങളെ ഉദ്ധരിച്ച അദ്ദേഹം പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}