• HOME
  • »
  • NEWS
  • »
  • kerala
  • »
  • IN FAC T 81 |നാവികസേനയുടെ പടക്കപ്പൽ കാണാൻ ആലപ്പുഴ തീരത്ത് ജനപ്രവാഹം

IN FAC T 81 |നാവികസേനയുടെ പടക്കപ്പൽ കാണാൻ ആലപ്പുഴ തീരത്ത് ജനപ്രവാഹം

കാറും കോളും നിറഞ്ഞ കടലിനെക്കാൾ പ്രക്ഷുബ്ദമായിരുന്നു കപ്പലിൻ്റെ കരയിലൂടെയുള്ള യാത്ര.

News18

News18

  • Last Updated :
  • Share this:
ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയുടെ കടൽ തീരം ഇത്ര സജീവമാകുന്നത് ഇതാദ്യമായാണ്. കോവിഡ് പ്രതിസന്ധികൾ നില നിൽക്കുന്നതിനാൽ പുറത്തേക്കിറങ്ങാത്ത ആളുകളിൽ പലരും ഞായറാഴ്ച ബീച്ചിലേക്ക് എത്തി. കടൽ തീരത്തെ മുഖ്യ ആകർഷണമായത് പോർട്ട് മ്യൂസിയത്തിൻ്റെ ഭാഗമായി ബീച്ചിൽ സ്ഥാപിച്ച നാവിക സേനയുടെ പടക്കപ്പൽ ആണ്.

സേനയുടെ ഡീ കമ്മിഷൻ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ഇൻഫാക്ട് ടി-81 പടക്കപ്പൽ ആണ് ആലപ്പുഴ തീരത്ത് സ്ഥാപിച്ചത്. മാസങ്ങൾക്ക് മുൻപ് മുബൈയിൽ നിന്ന് യാത്ര തിരിച്ച കപ്പൽ കൊച്ചിയിൽ നിന്ന് കായൽ മാർഗം തണ്ണീർമുക്കത്ത് എത്തിക്കുകയും തുടർന്ന് റോഡ് മാർഗമാണ് ആലപ്പുഴ ബീച്ചിൽ എത്തിച്ചത്. പൈതൃക നഗര പദ്ധതിയുടെ ഭാഗമായായിരുന്നു കപ്പലിൻ്റെ ആലപ്പുഴയിലേക്കുള്ള യാത്ര.

തണ്ണീർമുക്കം വരെ കായൽ മാർഗവും കടൽമാർഗവും എത്തിച്ച കപ്പലിൻ്റെ കര മാർഗമുള്ള യാത്ര വൻ വിവാദങ്ങൾക്കും ഇടവെച്ചിരുന്നു. റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് കൗതുകമായിരുന്നെങ്കിലും ഒരു ദിവസം വെറും ആറ് കിലോമീറ്റർ മാത്രമേ കപ്പലിന് സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ വാഹനമാണ് ഒരുക്കിയത്. കടന്നു പോകുന്ന വഴിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വൈദ്യുതി ലൈനുകൾ ഓഫ് ചെയ്യുകയും ചെയ്തിരുന്നു. പലയിടങ്ങളിലും കപ്പൽ വഹിച്ചു കൊണ്ടുള്ള വാഹനത്തിന് സ്വീകരണങ്ങൾ അടക്കം നൽകി. ബൈപ്പാസിൻ്റെ വടക്കുഭാഗം ആരംഭിക്കുന്ന കൊമ്മാടി എത്തിയതോടെ പിന്നെ യാത്ര അനിശ്ചിതത്വത്തിലായി.

കപ്പൽ ആലപ്പുഴ ബൈപ്പാസിൻ്റെ മുകളിൽ നിന്ന് പൊക്കി തീരത്തേക്ക് വയ്ക്കാൻ ദേശീയപാതാ അതോററ്റി അനുമതി നൽകാത്തതായിരുന്നു പ്രതിസന്ധി. ബീച്ചിൽ കപ്പൽ ഇറക്കുന്നതിനായി തുറമുഖ വകുപ്പും അനുമതി നൽകിയില്ല. ആദ്യത്തെ തീരുമാനപ്രകാരം കപ്പൽ കടന്നു പോകേണ്ട റൂട്ടിൽ റെയിൽവേ ലൈനുകൾ അടക്കമുണ്ട്. യാത്രയ്ക്ക് റയിൽവേ അനുമതി നിഷേധിച്ചതോടെ ആലപ്പുഴ ബൈപ്പാസ് വഴി ബീച്ചിന് അടുത്തു വരെ എത്തിക്കാനും പിന്നീട് എലിവേറ്റഡ് ഹൈവേയിൽ നിന്നും ക്രയിൻ മാർഗം താഴെക്ക് ഇറക്കുവാനുമായി പദ്ധതി. എന്നാൽ ദേശിയ പാതാ വിഭാഗം അനുമതി നിഷേധിച്ചതോടെ ബൈപ്പാസിൻ്റ തുടക്കത്തിൽ തന്നെ കപ്പൽ മാറ്റി വെക്കേണ്ടതായി വന്നു.

നേരത്തെ തേടേണ്ട അനുമതികളൊന്നും യാത്രയുമായി ബന്ധപ്പെട്ട് തേടിയിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. ബൈപ്പാസിൻ്റെ എലിവേറ്റഡ് ഹൈവേയിൽ നിന്ന് കപ്പൽ ഇറക്കുമ്പോൾ ബൈപ്പാസിന് കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്കയും നിലനിന്നു. ഇതോടെ ടെക്നിക്കൽ അനുമതി അടക്കം നേടാതെ യാത്ര തുടരാനാവില്ലെന്ന കടുത്ത നിലപാടിലേക്ക് ജില്ലാ ഭരണകൂടം മാറി.

കപ്പൽ ഇറക്കുന്നതിൻ്റെ ഭാഗമായി 60 ടൺ ഭാരത്തിൽ നിന്ന് ചില ഭാഗങ്ങൾ ഇളക്കി മാറ്റി കപ്പലിൻ്റെ ഭാരം 33 ടണ്ണായി കുറച്ചു. ഇതിന് ശേഷം അനുമതിക്കായി വീണ്ടും ശ്രമിച്ചു.കരാർ കമ്പിനി ആദ്യമേ പ്ലാൻ സമർപ്പിക്കാഞ്ഞതിനാൽ പാതി വഴിയിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു  കപ്പൽ. ഇതിനിടയിൽ തങ്ങളടെ അധീനതയിലുള്ള പ്രദേശത്ത് അനുമതി തേടിയിട്ടല്ല കപ്പൽ കൊണ്ട് വരുന്നതെന്ന് പോർട്ടും വ്യക്തമാക്കി. പ്രതിസന്ധി രൂക്ഷമായി.

ഒടുവിൽ ആദ്യം  അനുമതി നിഷേധിച്ച റെയിൽവേ തന്നെ അനുമതി നൽകുകയായിരുന്നു.കാറും കോളും നിറഞ്ഞ കടലിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ പ്രക്ഷുബ്ദമായിരുന്നു കപ്പലിൻ്റെ കരയിലൂടെയുള്ള യാത്ര. ഒട്ടേറെ പ്രതിസന്ധികൾ കടന്നാണ് ഒടുവിൽ തീരം തൊട്ടത്
Published by:Sarath Mohanan
First published: