ഇന്റർഫേസ് /വാർത്ത /Kerala / വലത്- ഇടത് ഭേദമില്ല; അഞ്ചുവർഷത്തിനിടെ കേരളത്തിൽ 151 യുഎപിഎ കേസുകൾ

വലത്- ഇടത് ഭേദമില്ല; അഞ്ചുവർഷത്തിനിടെ കേരളത്തിൽ 151 യുഎപിഎ കേസുകൾ

ഫയൽ ചിത്രം

ഫയൽ ചിത്രം

ഒട്ടേറെ കേസുകളിൽ ആദ്യഘട്ടത്തിൽ യുഎപിഎ ചുമത്തിയിരുന്നുവെങ്കിലും പിന്നീട് ഇവ നീക്കം ചെയ്തു

  • Share this:

    സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ യുഎപിഎ ചുമത്തിയത് 151 കേസുകളിൽ. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ മാറിമാറി വന്നപ്പോളും യുഎപിഎ നിയമം പ്രയോഗിക്കുന്നതിൽ മടി കാണിച്ചില്ലെന്ന് കണക്കുകളിൽ വ്യക്തം. 2014ൽ 30 കേസുകളിലും 2015ൽ 35 കേസുകളിലും 2016ൽ 36 കേസുകളിലും യുഎപിഎ ചുമത്തി. 2017ൽ നാലു കേസുകളിൽ മാത്രമാണ് യുഎപിഎ ചുമത്തിയത്. എന്നാൽ 2018ൽ 17ഉം 2019ൽ (സെപ്റ്റംബർ വരെ) 29 കേസുകളിലും യുഎപിഎ ചുമത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

    ഒട്ടേറെ കേസുകളിൽ ആദ്യഘട്ടത്തിൽ യുഎപിഎ ചുമത്തിയിരുന്നുവെങ്കിലും കുറച്ചുകേസുകളിൽ മാത്രമാണ് ഇതിന് സർക്കാർ അനുമതി ലഭിച്ചത്. യുഎപിഎ പുനഃപരിശോധനാ സമിതിയുടെ മുന്നിൽ സമർപ്പിക്കാൻ വേണ്ടത്ര തെളിവുകൾ ഇല്ലാതെ വരുന്നതോടെയാണ് യുഎപിഎ കുറ്റം നീക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ ചട്ടങ്ങൾ പ്രകാരം, അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ച തെളിവുകൾ ലഭിച്ച് ഏഴു ദിവസത്തിനകം അവലോകന സമിതി ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ നൽകണം. റിപ്പോർട്ട് ലഭിച്ചതിന് ശേഷം അടുത്ത ഏഴു ദിവസത്തിനുള്ളിൽ കേന്ദ്രത്തിനോ സംസ്ഥാന സർക്കാരിനോ പ്രോസിക്യൂഷന് അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യേണ്ടിവരും.

    Also Read- Breaking: യുഎപിഎ അറസ്റ്റ്: അലനും താഹയ്ക്കും ജാമ്യമില്ല

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    “യു‌എ‌പി‌എ കേസുകൾ പുനഃപരിശോധനാ സമിതി വിലയിരുത്തും. ഇത് നിയമപരമായി അംഗീകരിക്കാവുന്ന തെളിവുകളുടെ പിന്തുണയോടെയാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടണം. അതുകൊണ്ടാണ് പ്രോസിക്യൂഷൻ അനുമതി നൽകിയ യു‌എ‌പി‌എ കേസുകളിൽ ഭൂരിഭാഗവും കോടതി ശിക്ഷ വിധിക്കുന്നത്. ”ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു.

    ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ഡിഐജി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനും നിയമ, ആഭ്യന്തര വകുപ്പുകളിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. “യു‌എ‌പി‌എയ്ക്ക് കുറ്റങ്ങൾ എന്തിനാണ് ചുമത്തിയതെന്ന് വിശദീകരിക്കുന്നതിന് എസ്.പിയെയോ ഡിഐജി ഉദ്യോഗസ്ഥരെയോ കമ്മിറ്റിക്ക് മുമ്പാകെ വിളിപ്പിക്കാറുണ്ട്.” വൃത്തങ്ങൾ പറഞ്ഞു.

    എൽ‌ഡി‌എഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ 2016 ൽ ആക്ടിവിസ്റ്റ് കമൽ സി ചവറയ്ക്കും നദീറിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പോലീസിന് കടുത്ത വിമർശനം കേൾക്കേണ്ടിവന്നു. 2010 മുതൽ യുഎപി‌എ ചുമത്തിയ എല്ലാ കേസുകളിലും പുനഃപരിശോധന നടത്താൻ ഈ വിമർശനം സംസ്ഥാന പൊലീസ് മേധാവിയെ നിർബന്ധിതനാക്കി. 2017ൽ, 42 കേസുകളിൽ യുഎപിഎ ചുമത്തിയത് പിൻ‌വലിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

    എന്നാൽ, യുഎപിഎ സമിതി നോക്കുകുത്തി മാത്രമാണെന്നും കോടതിയുടെ ഇടപെടൽ കാരണമാണ് പലകേസുകളിലും യു‌എ‌പി‌എ ചാർജുകൾ നീക്കം ചെയ്തതെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

    First published:

    Tags: Attappady, Cpi, Cpi-cpm Disagreement, Desabhimani, DGP Loknath Behra, Kerala police, Maoist encounter, P Jayarajan, Palakkad, Thunder bolt, Thunderbolt kills maoist