കോവിഡ്-19: ചെമ്മീൻ കൃഷി 308 കോടിയുടെ നഷ്ടം; 12,000 തൊഴിൽ നഷ്ടം; 40 ശതമാനത്തോളം ഇടിവ്

കൃഷിയിലൂടെയുള്ള സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെമ്മീൻ ഉൽപാദനം 1500 ടൺ ആണ്. കൃഷിക്ക് ആവശ്യമുള്ള വിത്ത്, തീറ്റ തുടങ്ങിയവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിനാൽ അന്തർസംസ്ഥാന ഗതാഗതത്തിലെ പ്രതിസന്ധി കേരളത്തിലെ ചെമ്മീൻ കൃഷിയെ കാര്യമായി ബാധിക്കുമെന്ന് ഡോ. വിജയൻ സൂചിപ്പിച്ചു.

News18 Malayalam | news18
Updated: August 20, 2020, 3:38 PM IST
കോവിഡ്-19: ചെമ്മീൻ കൃഷി 308 കോടിയുടെ നഷ്ടം; 12,000 തൊഴിൽ നഷ്ടം; 40 ശതമാനത്തോളം ഇടിവ്
News 18
  • News18
  • Last Updated: August 20, 2020, 3:38 PM IST
  • Share this:
കൊച്ചി: കോവിഡ്-19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പഠനം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ചെമ്മീൻ ഉൽപാദനം ഗണ്യമായി കുറഞ്ഞത് കണ്ടെത്തിയത്. കേരളത്തിൽ ലോക്ഡൗൺ കാലയളവിൽ ചെമ്മീൻ ഉൽപാദനം 500 ടൺ വരെ കുറഞ്ഞതായി സിബയുടെ പഠനം വ്യക്തമാക്കുന്നു.

മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായെന്നും പഠനം വെളിപ്പെടുത്തുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കൃഷിക്ക് ആവശ്യമായ വിത്ത്, തീറ്റ എന്നിവ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതും തൊഴിലാളികളെ ലഭിക്കാത്തതുമാണ് ചെമ്മീൻ കൃഷിയിൽ നഷ്ടമുണ്ടാകാൻ കാരണം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ ചെമ്മീൻ കൃഷി സംസ്ഥാനത്ത് മുൻ വർഷത്തേക്കാൾ 30 ശതമാനം കുറഞ്ഞു.

ചെമ്മീൻ വിത്തിനും തീറ്റയ്ക്കും കേരളം ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ചെമ്മീൻ കൃഷിക്കായുള്ള കുളമൊരുക്കൽ തുടങ്ങിയ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച ശേഷം, മതിയായ തോതിൽ വിത്തും തീറ്റയും ലഭിക്കാത്തതിനാൽ 50 ശതമാനം കർഷകരാണ് സംസ്ഥാനത്ത് കൃഷിയിൽ നിന്ന് പിന്തിരിഞ്ഞത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന ചെമ്മീൻ തീറ്റ വരവ് ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായത് വില കൂടാനും കാരണമായി.കൃഷി തുടങ്ങിയവരിൽ തന്നെ രോഗവ്യാപനം ഭയന്ന് മിക്കവരും ചെമ്മീൻ പൂർണവളർച്ചയെത്തുന്നതിന് മുമ്പ് വിളവെടുപ്പ് നടത്തിയത് നഷ്ടത്തിന് ആക്കം കൂട്ടിയതായും സിബ കണ്ടെത്തി. ഇത് കാരണം ചെറിയ വലിപ്പത്തിലുള്ള ചെമ്മീൻ കുറഞ്ഞ വിലയ്ക്കാണ് കർഷകർ വിറ്റഴിച്ചത്. ലോക്ഡൗൺ കാരണം സംസ്ഥാനത്തെ ചെമ്മീൻകൃഷി മേഖലയിൽ ഏകദേശം 12,000 പേർക്കാണ് തൊഴിൽ നഷ്ടമായതെന്ന് പഠനം വെളിപ്പെടുത്തുന്നു.

You may also like:ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ [NEWS] രക്ഷാ പ്രവർത്തകരുടെ കൂടുതൽ കോവിഡ് ഫലങ്ങൾ പുറത്ത്; ഭൂരിഭാഗം പേരും നെഗറ്റീവ് [NEWS]

നിലവിൽ 3144 ഹെക്ടറിലാണ് കേരളത്തിൽ ചെമ്മീൻകൃഷി നടക്കുന്നത്. കൃഷിയിലൂടെയുള്ള സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെമ്മീൻ ഉൽപാദനം 1500 ടൺ ആണ്. ലോക്ഡൗൺ കാരണം സംസ്ഥാനത്തെ ചെമ്മീൻകൃഷി മേഖലയിൽ ഏകദേശം 12,000 പേർക്കാണ് തൊഴിൽ നഷ്ടമായതെന്ന് പഠനം വെളിപ്പെടുത്തുന്നു. നിലവിൽ 3144 ഹെക്ടറിലാണ് കേരളത്തിൽ ചെമ്മീൻ കൃഷി നടക്കുന്നത്.

കൃഷിയിലൂടെയുള്ള സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെമ്മീൻ ഉൽപാദനം 1500 ടൺ ആണ്. കൃഷിക്ക് ആവശ്യമുള്ള വിത്ത്, തീറ്റ തുടങ്ങിയവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിനാൽ അന്തർസംസ്ഥാന ഗതാഗതത്തിലെ പ്രതിസന്ധി കേരളത്തിലെ ചെമ്മീൻ കൃഷിയെ കാര്യമായി ബാധിക്കുമെന്ന് ഡോ. വിജയൻ സൂചിപ്പിച്ചു. ദുരന്തകാലയളവിൽ കർഷകർക്ക് സഹായകമാകുന്ന ഇൻഷുറൻസ് പരിരക്ഷ കർഷകർക്ക് ലഭ്യമാക്കണമെന്നും ഇത്തവണ കർഷകർക്കുണ്ടായ നഷ്ടം നികത്തുന്നതിന് സാമ്പത്തികസഹായം ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
Published by: Joys Joy
First published: August 20, 2020, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading