കൊച്ചിയിൽ ഇനി ബസുകളിലും കാറുകളിലും യാത്രക്കാരെയും ഡ്രൈവറെയും വേർതിരിച്ച് മറ നിർബന്ധം
ചൊവ്വാഴ്ച്ച കോവിഡ് ബാധിച്ച ബ്രോഡ് വേയിലെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ പശ്ചിമബംഗാള്‍ സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ബ്രോഡ് വെ മാര്‍ക്കറ്റിലെ 57 വ്യാപാരികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

പ്രതീകാത്മക ചിത്രം
- News18
- Last Updated: July 2, 2020, 11:12 PM IST
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ബസുകളിലും കാറിലും ഓട്ടോയിലും ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന രീതിയില്‍ മറ വെയ്ക്കുന്നത് നിര്‍ബന്ധമാക്കി.
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. പൊതുഗതാഗത സംവിധാനങ്ങളിലാണ് നിയന്ത്രണം. വാഹനങ്ങളില്‍ യാത്രക്കാരെയും ഡ്രൈവറെയും വേര്‍തിരിക്കുന്നതിന് മറ നിര്‍ബന്ധമാക്കി. You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]
കെഎസ്ആര്‍ടിസി, സ്വകാര്യബസ്, ടാക്സി കാര്‍, ഓട്ടോ എന്നിവകളിലെല്ലാം മറ വേണം. 15 ദിവസത്തിനകം ഇത് ഘടിപ്പിക്കുകയും വേണം. ബസിലെ കണ്ടക്ടര്‍മാര്‍ക്ക് മാസ്കും ഗ്ലൗസും ഫേസ് ഷീല്‍ഡും നിര്‍ബന്ധമാക്കി. സീറ്റിന് ആനുപാതികമായി മാത്രമേ യാത്രക്കാരെ അനുവദിക്കു.
നിന്നുള്ള യാത്ര പാടില്ല, യാത്രക്കാര്‍ ഒരു ഡോറില്‍ കൂടി കയറുകയും മറ്റൊരു ഡോറില്‍ കൂടി ഇറങ്ങുകയും വേണം. കൃത്യമായി ഇടവേളകളില്‍ വാഹനങ്ങൾ അണുവിമുക്തമാക്കമെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, ജില്ലയില്‍ ആശങ്ക ഉയര്‍ത്തി സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ കൂടുകയാണ്.
ചൊവ്വാഴ്ച്ച കോവിഡ് ബാധിച്ച ബ്രോഡ് വേയിലെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ പശ്ചിമബംഗാള്‍ സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ബ്രോഡ് വെ മാര്‍ക്കറ്റിലെ 57 വ്യാപാരികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധന വ്യാഴാഴ്ചയും തുടരും. ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച ആമ്പല്ലൂര്‍ സ്വദേശിനിയുടെ ബന്ധുവായ 13 വയസുള്ള കുട്ടിക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. പൊതുഗതാഗത സംവിധാനങ്ങളിലാണ് നിയന്ത്രണം. വാഹനങ്ങളില്‍ യാത്രക്കാരെയും ഡ്രൈവറെയും വേര്‍തിരിക്കുന്നതിന് മറ നിര്‍ബന്ധമാക്കി.