തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. വ്രതശുദ്ധിയോടെ ലക്ഷണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഇന്നലേയും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ്19 ഭീതിയെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഇത്തവണത്തെ പൊങ്കാല ഒരുക്കങ്ങൾ.
രാവിലെ 10.20നാണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. ഉച്ചയക്ക് 2.10 ന് പൊങ്കാല നിവേദിക്കും. കൊവിഡ് ഭീതിയിൽ ആശങ്ക വേണ്ടെന്നും ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികൾ അറിയിച്ചു.
കർശന നിർദേശങ്ങളാണ് പൊങ്കാലയിടുന്നവർക്ക് നൽകിയിരിക്കുന്നത്. വിദേശത്തു നിന്ന് എത്തിയവർ താമസ സ്ഥലങ്ങളിൽ പൊങ്കാലയിടണം. ദർശന ക്രമീകരണത്തിന് ഒരുക്കിയിട്ടുള്ള കമ്പികളിൽ സ്പർശിച്ചവർ കൈ കഴുകണം. മുന്നിലുള്ള വ്യക്തിയിൽ നിന്നു കൈയകലം പാലിച്ച് ക്യൂവിൽ നിൽക്കുക. ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കണം.
രോഗ ലക്ഷണങ്ങളുള്ളവർ പൊങ്കാലയ്ക്ക് വരരുതെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാലത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങിൽ പങ്കെടുക്കരുതെന്ന് സുരേഷ് ഗോപി എം.പിയും ആവശ്യപ്പെട്ട. വിദേശത്ത് നിന്നുള്ളവർക്ക് പ്രത്യേകം പൊങ്കാലയൊരുക്കാൻ അവസരമൊരുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.