• HOME
  • »
  • NEWS
  • »
  • kerala
  • »
  • മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെടിയേറ്റ സംഭവം; നാവികസേനയോട് തോക്കുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം

മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെടിയേറ്റ സംഭവം; നാവികസേനയോട് തോക്കുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം

തോക്കുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് പൊലീസ് തീരുമാനം.

  • Last Updated :
  • Share this:
    കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദ്ദേശം. തോക്കുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് പൊലീസ് തീരുമാനം.

    മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെടിയേറ്റ സംഭവത്തില്‍ നാല് ദിവസം പിന്നിടുമ്പോള്‍ വെടിവെച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. കരയില്‍ നിന്ന് തന്നെയാകാം വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

    Also Read-ഫോർട്ട് കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുതിർത്തത് കരയിൽ നിന്നാകാമെന്ന് പ്രാഥമിക നിഗമനം

    നാവിക സേനയുടെ ഷൂട്ടിംഗ് റെയ്ഞ്ചിന് സമീപമുള്ള സ്ഥലമായതിനാല്‍ നേവി തന്നെയാണ് വെടിവെച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് ആയുധ വിദ്ഗധരുടെ സഹായം തേടിയിരുന്നു. ഏത് ഇനം തോക്കില്‍ നിന്നാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഏത് വിഭാഗത്തില്‍ പെട്ടതാണ്. എത്ര ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് തുടങ്ങി കാര്യങ്ങളാണ് ബാലിസ്റ്റിക്ക് വിദഗ്ധര്‍ പരിശോധിച്ചത്.

    Also Read-'മൂന്നുവയസുകാരൻ മുതൽ ബിജെപി ദേശീയ കൗൺസിൽ അംഗം വരെ'; ഇന്ന് സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിനിരയായവർ

    മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്.
    Published by:Jayesh Krishnan
    First published: