• HOME
  • »
  • NEWS
  • »
  • kerala
  • »
  • IN THE MEMORY OF BELOVED FATHER PANAKKAD MUHAMMADALI SHIHAB THANGAL

പ്രിയ പിതാവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 12 സംവത്സരങ്ങള്‍' പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ മുനവര്‍ അലി

സാമൂഹ്യ സേവനവും രാഷ്ട്രീയവും മതവും ഒന്നിച്ച അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍.

സാമൂഹ്യ സേവനവും രാഷ്ട്രീയവും മതവും ഒന്നിച്ച അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍.

സാമൂഹ്യ സേവനവും രാഷ്ട്രീയവും മതവും ഒന്നിച്ച അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍.

  • Share this:
    പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം പൂര്‍ത്തിയാവുന്നു. പിതാവിന്റെ സ്മരണ പുതുക്കുകയാണ് മകന്‍ മുനവര്‍ അലി തങ്ങള്‍. സമൂഹത്തിന്റെ വേദനകള്‍ മാത്രമായിരുന്നു ശിഹാബ് തങ്ങളുടെ കണ്ണുകളില്‍ നനവ് പടര്‍ത്തിയിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

    പ്രിയ പിതാവിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 12 സംവത്സരങ്ങള്‍.
    കാലം ചെല്ലും തോറും കൂടുതല്‍ തെളിഞ്ഞു വരികയാണ് ആ ഓര്‍മ്മകള്‍..
    സമൂഹത്തിന്റെ വേദനകള്‍ മാത്രമായിരുന്നു ആ കണ്ണുകളില്‍ നനവ് പടര്‍ത്തിയിരുന്നത്.
    എപ്പോഴും അതങ്ങനെ ആയിരുന്നു..
    ആ നിത്യ സ്‌നേഹത്തിന്റെ ഓര്‍മകളുടെ ചൈതന്യമാണ് ചുറ്റിലും.അത് തന്നെയാണ് മുന്നോട്ട് പോകാനുള്ള കരുത്തും ഊര്‍ജ്ജവും..


    സാമൂഹ്യ സേവനവും രാഷ്ട്രീയവും മതവും ഒന്നിച്ച അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. ജനമനസ്സുകളില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും വ്യക്തി മുദ്ര പതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താന്‍ കഴിയാത്ത ഒന്നാണ്.

    ജീവിച്ചിരുന്ന കലാമത്രയും ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായിരുന്നു ശിഹാബ് തങ്ങള്‍. കൊടപ്പനക്കല്‍ തറവാടിന്റെ വരാന്തയിലെ വട്ടമേശക്ക് അരികിലേക്ക് വരുന്നവര്‍ക്ക് ആശ്വാസമായി എന്നും ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നു. രാഷ്ടീയത്തില്‍ പ്രമുഖനായിരുന്ന തങ്ങള്‍ പ്രതിയോഗികള്‍ക്കും ആദരണീയനായ നേതാവായിരുന്നു. അങ്ങാടിപ്പുറം തളി ക്ഷേത്രത്തില്‍ തീ പിടുത്തമുണ്ടായപ്പോഴും ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും, മാറാട് കലാപമുണ്ടായപ്പോഴും മത സൗഹാര്‍ദ്ദത്തിന്റെ പാതയിലൂടെ മാത്രമാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്.

    അവിചാരിതമായി രാഷ്ട്രീയത്തിക്കിറങ്ങിയ വ്യക്തിയായിരുന്നു ശിഹാബ് തങ്ങള്‍. ഈജിപ്തില്‍ നിന്ന് ഉന്നത പഠനം കഴിഞ്ഞെത്തുമ്പോള്‍ അധ്യാപകന്‍ ആവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. യാത്രകളെയും പുസ്തകങ്ങളെയും സ്‌നേഹിച്ച അദ്ദേഹത്തിന് ഒരിക്കല്‍ പോലും രാഷ്ട്രീയത്തിന്റെ ചിന്ത ഉണ്ടായിരുന്നില്ല. എന്നാല്‍ പിതാവ് പൂക്കോയ തങ്ങളുടെ വിയോഗം, 39 വയസ്സില്‍ അദ്ദേഹത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിച്ചു. തുടര്‍ന്ന് 35 വര്‍ഷക്കാലം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നിരുന്നു. 2009 ഓഗസ്റ്റ് ഒന്നിനാണ് കരുതലിന്റെ ചിരിക്കുന്ന മുഖമായ ശിഹാബ് തങ്ങള്‍ വിട പറഞ്ഞത്.
    Published by:Karthika M
    First published:
    )}