Covid 19 | കോവിഡ് വ്യാപനം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടുതൽ സജ്ജീകരണങ്ങൾക്ക് നിർദേശം
Covid 19 | കോവിഡ് വ്യാപനം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടുതൽ സജ്ജീകരണങ്ങൾക്ക് നിർദേശം
കോവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടെ എണ്ണം 205ല്‍ നിന്ന് 400 ആയി ഉയര്‍ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
തിരുവനന്തപുരം:ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് (covid19) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സക്കായി ഐ.സി.യു ഉള്‍പ്പെടെ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്.
കോവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടെ എണ്ണം 205ല്‍ നിന്ന 400 ആയി ഉയര്‍ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഐ.സി.യു കിടക്കകളുടെ എണ്ണം നിലവിലെ 21ല്‍ നിന്ന് ഇരട്ടിയായി വര്‍ധിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സ കുറയ്ക്കുന്നതിലൂടെ കൂടുതല്‍ വാര്‍ഡുകളെ കോവിഡ് അനുബന്ധ ചികിത്സക്കായി ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
കാറ്റഗറി സി വിഭാഗത്തില്‍പെടുന്ന ഗുരുതര സാഹചര്യത്തിലുള്ള കോവിഡ് രോഗികള്‍ക്കായി പ്രത്യേക ഒ.പി സജ്ജീകരിക്കാനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനുമാണ് നിര്‍ദേശം.
കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ കാറ്റഗറി ബി രോഗികളെ സി.എസ്.എല്‍.ടി.സികളിലേക്കും കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികളെ ഹോം ഐസൊലേഷനിലേക്കും മാറ്റണം. റഫറല്‍ കേന്ദ്രങ്ങളില്‍ പ്രവേശന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ കേളേജിലെ കാറ്റഗറി ബി രോഗികള്‍ക്കുള്ള റഫറല്‍ കേന്ദ്രമായി പേരൂര്‍ക്കട സര്‍ക്കാര്‍ ഇ.എസ്.ഐ ആശുപത്രി പ്രവര്‍ത്തിക്കും.
അഡ്മിനിസ്ട്രേഷന് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ഡാറ്റ അപ്ഡേഷന്റേയും ചുമതലയുള്ള നോഡല്‍ ഓഫീസര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക് പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷന്‍ 51 പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.