• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്തെ തോൽവി: മുൻ മന്ത്രി ബിജെപിക്ക് വോട്ടു വിറ്റെന്ന് ആരോപണം; തർക്കത്തെ തുടർന്ന് കോൺഗ്രസ് യോഗം മാറ്റി

തിരുവനന്തപുരത്തെ തോൽവി: മുൻ മന്ത്രി ബിജെപിക്ക് വോട്ടു വിറ്റെന്ന് ആരോപണം; തർക്കത്തെ തുടർന്ന് കോൺഗ്രസ് യോഗം മാറ്റി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്.

ഡിസിസി ഓഫീസിനു മുന്നിൽ പതിച്ച പോസ്റ്റർ (ഫയൽ ചിത്രം)

ഡിസിസി ഓഫീസിനു മുന്നിൽ പതിച്ച പോസ്റ്റർ (ഫയൽ ചിത്രം)

  • Share this:
    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിനുണ്ടായ തോൽവി വിലയിരുത്താൻ ചേർന്ന അവലോകന യോഗം നേതാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മാറ്റി. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്ക് വോട്ടുവിറ്റെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആരോപണം ഉന്നയിച്ചതോടെയാണ് തർക്കമുണ്ടായത്.

    കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,  മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളില്‍ കെട്ടിവയ്ക്കരുതെന്നും കെപിസിസിക്കും ഉത്തരവാദിത്വമുണ്ടെന്നും തലസ്ഥാനത്തെ എംഎല്‍എ വാദിച്ചു. എന്നാൽ  ബിജെപിയുമായുള്ള അഡ്ജസ്റ്റ്മെന്റാണ് നടന്നതെന്നും തെളിവുണ്ടെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി തിരിച്ചടിച്ചു. ഇതോടെ തർക്കമായി. ഇതേത്തുടർന്നാണ്  ക്രിസ്മസ് കഴിഞ്ഞ് മറ്റൊരു ദിവസം യോഗം കൂടാമെന്ന് നിശ്ചയിച്ച് പിരിഞ്ഞത്.

    Also Read താരീഖ് അൻവർ വന്നാൽ തീരുമോ കേരളത്തിലെ കോൺഗ്രസിന്റെ പ്രതിസന്ധി

    പത്തനംതിട്ട, കൊല്ലം ജില്ലകളിലും നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ ജില്ലകളിൽ അവലോകന യോഗം പൂർത്തിയാക്കിയിരുന്നു. താഴേത്തട്ടില്‍ സംഘടനയില്ലെന്നും പ്രവര്‍ത്തകരുടെ മനോവീര്യം വീണ്ടെടുക്കണമെങ്കില്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നും പത്തനംതിട്ടയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

    Also Read 'എല്ലാവരുടെയും ജനപ്രതിനിധിയായി മാറും'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്ന ആര്യ രാജേന്ദ്രൻ

    കൊല്ലത്തും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനാണ് തോല്‍വിക്ക് കാരണമെന്നും മറ്റൊരു വിഭാഗം നേതാക്കൾ ആരോപിച്ചു. ജില്ലാതല അവലോകന യോഗങ്ങൾക്കു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിധ്യത്തില്‍ 27ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗം ചേരും.
    Published by:Aneesh Anirudhan
    First published: