നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Couple Found Dead | തൃശൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    Couple Found Dead | തൃശൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തൃശൂര്‍: ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

      ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടത്. ശിവദാസന്‍ തെങ്ങ് കയറ്റ് തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുന്‍വശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടത്.

      ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

      Also Read-Murder | 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

      Murder| ഭാര്യ മറ്റൊരാൾക്കൊപ്പം നാടുവിട്ടു; ഭർത്താവ് 4 വയസ്സുള്ള മകനെ വിഷം നൽകി കൊന്നു

      ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ പ്രകോപിതനായ ഭർത്താവ് നാല് വയസ്സുള്ള മകനെ വിഷം നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. മകനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

      രാജേഷ് മിത്തൽ (36) എന്നയാളാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് മിത്തലും ഭാര്യ പായലും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തുള്ള മോനു എന്നയാളുമായി പായൽ നാടുവിട്ടത്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയതോടെ പ്രകോപിതനായാണ് ഇയാൾ മകനെ കൊന്നത്.

      പത്തും നാലും വയസ്സുള്ള രണ്ട് ആൺ കുട്ടികളാണ് ഇവർക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകൻ ഭരത്തിനെ ഭക്ഷണത്തിൽ വിഷം നൽകിയത്. ശേഷം ഇതേ ഭക്ഷണം ഇയാളും കഴിക്കുകയായിരുന്നു. ഈ സമയം മൂത്ത മകൻ മോഹിത് അടുത്തുള്ള കടയിൽ പോയിരിക്കുകയായിരുന്നു.

      Also Read-Murder | രണ്ടാനച്ഛനെ വിവാഹം കഴിക്കണം; അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍

      കടയിൽ നിന്നും തിരിച്ചെത്തി മോഹിത്താണ് അച്ഛനേയും സഹോദരനേയും അബോധാവസ്ഥയിൽ കാണുന്നത്. തുടർന്ന് ബഹളം വെച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഭരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രാജേഷ് മിത്തലിന്റെ നില ഗുരതരമായി തുടരുകയായിരുന്നു.

      രാജേഷിനെതിരെ കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേമസയം, ഭരത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
      Published by:Jayesh Krishnan
      First published:
      )}