• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവോണ ദിനത്തില്‍ വാഹനാപകടം: രണ്ടിടങ്ങളിലായി മരിച്ചത് നാലു പേര്‍

തൃശൂര്‍ കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്. കോഴിക്കോട് പന്നിയങ്കരയില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്.

news18-malayalam
Updated: September 11, 2019, 4:05 PM IST
തിരുവോണ ദിനത്തില്‍ വാഹനാപകടം: രണ്ടിടങ്ങളിലായി മരിച്ചത് നാലു പേര്‍
news18
  • Share this:
തിരുവനന്തപുരം: തിരുവോണ ദിനത്തിൽ സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാലു മരണം. തൃശൂര്‍ കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്.  ചൂണ്ടല്‍ സ്വദേശികളായ സഗേഷ്(20), അഭിജിത്ത് ( 20) എന്നിവരാണ് മരിച്ചത്. കോഴിക്കോട് പന്നിയങ്കരയില്‍ പുലര്‍ച്ചെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഇതിനിടെ കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കൊണ്ടോട്ടി സ്വദേശി ആഷിക്കിനെ(23) കണാതായി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

കോഴിക്കോട് ബീച്ചില്‍ തിരയില്‍പെട്ട് കൊടുവള്ളി സ്വദേശി മുഹമ്മദ് അര്‍ഷാദിനെയാണ് (15) കാണാതായത്. 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാനാണ് അർഷാദ് ബീച്ചിലെത്തിയത്.

Also Read കുന്നംകുളത്ത് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികർ മരിച്ചു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍