തിരുവനന്തപുരം: ലോക്സഭാ സീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തി ചെറുകക്ഷികള്‍. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കോട്ടയത്തിന് പുറമെ ഇടുക്കിയും ആവശ്യപ്പെട്ടു. ജേക്കബ് ഗ്രൂപ്പും ഇടുക്കി സീറ്റില്‍ അവകാശവാദം ഉന്നയിച്ചു. മുന്നണി വിപുലീകരണത്തിന് ചര്‍ച്ച നടത്താന്‍ ധാരണയായെങ്കിലും പിസി ജോര്‍ജുമായി ഒരുസഹകരണവും വേണ്ടന്നാണ് പൊതുവികാരം.
കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റ് കൂടി ലക്ഷ്യമിട്ടാണ് മാണിവിഭാഗത്തിന്റെ നീക്കം. കേരളകോണ്‍ഗ്രസ് പ്രതിനിധിയായി യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത പിജെ ജോസഫ് ആണ് ആവശ്യമുന്നയിച്ചത്. മൂമ്പ് മൂന്ന് സീറ്റില്‍ വരെ മത്സരിച്ചിരുന്ന കേരളകോണ്‍ഗ്രസ് ഇത്തവണ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് നേതാക്കളെ അറിയിച്ചത്. എന്നാല്‍ യോഗത്തിലുണ്ടായിരുന്ന ജോസ് കെ മാണി കൂടുതല്‍ സീറ്റ് എന്ന ആവശ്യത്തില്‍ നിശബ്ദത പാലിച്ചെന്നാണ് സൂചന. ജേക്കബ് ഗ്രൂപ്പ് ചെയര്മാന് ജോണി നെല്ലൂരും ഇടുക്കി സീറ്റ് ആവശ്യപ്പെട്ടു. മുസ്ലിംലീഗ് കൂടുതല്‍ സീറ്റോ മറ്റ് സ്ഥാനങ്ങളോ ആവശ്യപ്പെട്ടില്ല.
സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. പി.സി. ജോര്‍ജുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടന്നാണ് മുന്നണിയുടെ പൊതുവികാരം. വിരേന്ദ്രകുമാറിനോട് ഭിന്നിച്ച് യുഡിഎഫില്‍ ഉറച്ച് നിന്ന ജോണ്‍ ജോണിന്റെ വിഭാഗത്തെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചു. ജോണ്‍ ജോണ്‍ യുഡിഎഫില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. മുന്നണിപ്രവേശനത്തിന് അപേക്ഷ നല്കിയ മറ്റ് ചെറുകക്ഷികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സബ് കമ്മിറ്റിയെ ചുതലപ്പെടുത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.