നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പോക്‌സോ കേസില്‍ യുവാവ് ജയിലില്‍ കിടക്കേണ്ടിവന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

  പോക്‌സോ കേസില്‍ യുവാവ് ജയിലില്‍ കിടക്കേണ്ടിവന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

  ഡിഎന്‍എ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

  News 18 Malayalam

  News 18 Malayalam

  • Share this:


   മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് ജിയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 35 ദിവസമാണ് യുവാവ് തിരൂര്‍ സബ്ജയിലില്‍ കഴിഞ്ഞത്. ഡിഎന്‍എ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

   സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കല്‍പ്പകഞ്ചേരി പൊലീസായിരുന്നു യുവാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയിലായിരുന്നു യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്.

   എന്നാല്‍ യുവാവിന്റെ ആവശ്യപ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ നെഗറ്റീവായി. ഇതിനെതുടര്‍ന്ന് കോടതി യുവാവിനെ ജയില്‍മോചിതനാക്കുകയായരുന്നു.

   കൊടിയ മാനസിക പീഡനം ആണ് ഈ ദിവസങ്ങളില്‍ ഉണ്ടായത് എന്ന് യുവാവ് പറയുന്നു. സ്‌ക്കൂളില്‍ നിന്ന് കണ്ട് പരിചയം മാത്രം ഉള്ള തനിക്കെതിരെ എന്തുകൊണ്ടാണ് പീഡന കുറ്റം ആരോപിച്ചതെന്ന് അറിയില്ല എന്നും യുവാവ് പറഞ്ഞു.

   Also Read-'പെൺകുട്ടിയുടെ വാക്ക് മാത്രം കേട്ട് ജയിലിലടച്ചു'; ഡി എൻ എ ഫലത്തിലൂടെ പോക്സോ കേസിൽ ജാമ്യം ലഭിച്ച ശ്രീനാഥ്

   പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണ്‍ 22 ന് പോക്‌സോ നിയമ പ്രകാരം യുവാവ് അറസ്റ്റിലായത്. പിന്നീട് അബോര്‍ഷന്‍ ചെയ്ത പെണ്‍കുട്ടിയുടെ ഭ്രൂണത്തില്‍ നിന്നും ആണ് ഡി എന്‍ എ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചത്. പോക്‌സോ വകുപ്പുകള്‍ക്ക് ഒപ്പം ഐ പി സി 346,376,342 വകുപ്പുകളും പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.

   ' എനിക്ക് 18 വയസെ ആയിട്ടുള്ളൂ. ഇതിനിടയ്ക്ക് മൂന്ന് ജയിലുകളില്‍ കയറിയിറങ്ങി. ഒരു ദിവസം പോലും കണ്ണടക്കാന്‍ ആയിട്ടില്ല.ഒരു തെറ്റും ചെയ്യാത്ത ഒരാളെ ആണ് ഇങ്ങനെ ചെയ്തത്.ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുക ആണ്. ഞാന്‍ ആ പെണ്‍കുട്ടിയെ സ്‌കൂളില്‍ വച്ച് കണ്ടിട്ടുണ്ട്. പ്രണയമോ അടുപ്പമോ ഇല്ല. ഇനി ഇപ്പൊ എന്തും ഉണ്ടാക്കി പറയാം. ഇതിലും വലിയ മൊഴി കൊടുത്ത കുട്ടിക്ക് ഇത് പറയാന്‍ എന്താണ് ബുദ്ധിമുട്ട് ഉണ്ടാവുക. പോലീസുകാരില്‍ ഒരു കോണ്‍സ്റ്റബിള്‍ എപ്പോഴും തെറി പറയുമായിരുന്നു. വണ്ടിയില്‍ കയറിയാല്‍ റേഡിയോ ഓണ്‍ ചെയ്ത പോലെ ആണ് തെറി പറഞ്ഞിരുന്നത്. എന്റെ പ്രായം പോലും അവര്‍ നോക്കിയിരുന്നില്ല. എന്നെ എപ്പോഴും വിലങ്ങ് ഇട്ടാണ് എല്ലായിടത്തും കൊണ്ടുപോയിരുന്നത്. മെഡിക്കലിനും ഒക്കെ. എല്ലാവരും ഒരു വലിയ കുറ്റവാളിയെ എന്ന പോലെ ആണ് എന്നെ നോക്കിയത്. തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ എന്നെ അടിച്ചിരുന്നു. എനിക്ക് കേള്‍ക്കാന്‍ വരെ ബുദ്ധിമുട്ട് ഉണ്ടായി.' യുവാവ് പ്രതികരിച്ചിരുന്നു

   Published by:Jayesh Krishnan
   First published:
   )}