തിരുവനന്തപുരം: വിൽപന നികുതി വർധിപ്പിക്കുമ്പോള്‍ ഒന്‍പത് ബ്രാൻഡുകൾക്ക് വില വർധിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വില കൂടുന്ന ഒൻപത് മദ്യ ബ്രാൻഡുകളിൽ എട്ട് എണ്ണത്തിനും 10 രൂപയാണ് കൂടുന്നത്. ഒരെണ്ണത്തിന് 20രൂപയും കൂടും.
മദ്യനികുതി വർധിപ്പിക്കാനുള്ള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ മദ്യക്കമ്പനികള്‍ക്ക് വേണ്ടിയാണ് വില വർധിപ്പിക്കുന്നെന്നതെന്ന് ആരോപിച്ച പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു.
247 ശതമാനമുണ്ടായിരുന്ന മദ്യ നികുതി 251 ശതമാനമായാണ് സർക്കാർ വർധിപ്പിച്ചത്. ജനുവരി മുതൽ മദ്യത്തിന്റെ വിലകൂടും. ഡിസ്റ്റലറികൾക്ക് ഈടാക്കിയിരുന്ന 5% ടേൺ ഓവർ ടാക്സ് ഒഴിവാക്കിയപ്പോഴാണ് വിൽപന നികുതി 4 ശതമാനം വർധിപ്പിച്ചത്. ഇതോടെ രണ്ടു ശതമാനം വര്‍ധിച്ചു. മദ്യക്കമ്പനികളുടെ ഏറെ നാളായുള്ള ആവശ്യം അനുസരിച്ചാണ് ടേൺ ഓവർ ടാക്സ് സർക്കാർ പിൻവലിച്ചത്.
സ്പിരിന്റെ വില വലിയ രീതിയിൽ വർധിച്ചതിനാൽ ചെറുകിട മദ്യ ഉൽപാദകർ പ്രതിസന്ധിയിലായതും വില കൂട്ടുന്നതിന് ഇടയാക്കി. സ്പിരിറ്റിന്റെ വിലകൂടിയതിനെ തുടർന്ന് 15 ദിവസം മദ്യ വിൽപന കുറഞ്ഞപ്പോൾ 80 കോടി രൂപയുടെ നികുതി നഷ്ടം സംഭവിച്ചതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.