• HOME
  • »
  • NEWS
  • »
  • kerala
  • »
  • മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു; 2016 മുതലുള്ള കുടിശികയും ലഭിക്കും

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു; 2016 മുതലുള്ള കുടിശികയും ലഭിക്കും

മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പള പരിഷ്കരണമാണ് വർദ്ധിപ്പിച്ചത്

doctors

doctors

  • Last Updated :
  • Share this:
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ചു. മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പള പരിഷ്കരണമാണ് വർദ്ധിപ്പിച്ചത്. 14 വർഷത്തിന് ശേഷമാണ് ശമ്പളം വർദ്ധിപ്പിക്കുന്നത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകർക്ക് ആനുകൂല്യം ലഭിക്കും. 2006 ൽ ശമ്പളം വർദ്ധിപ്പിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്ക് ശമ്പളം കൂട്ടി നൽകിയിരുന്നില്ല. പത്ത് വർഷം കഴിയുമ്പോൾ ശമ്പള വർദ്ധനവ് അനുവദിക്കണമെന്നാണ് ചട്ടം. അതിനാൽ 2016 ജനുവരി 1 മുതലുള്ള കുടിശിക ഉൾപ്പെടെ ഡോ‌ക്‌ടർമാർക്കും മറ്റ് അധ്യാപകർക്കും നൽകും.

അധ്യാപകര്‍ക്ക് ലഭിച്ചു വന്നിരുന്ന നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ്, പേഷ്യന്‍റ് കെയര്‍ അലവന്‍സ് എന്നിവ തുടര്‍ന്നും ലഭിക്കും.
ശമ്പള പരിഷ്ക്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജ് അദ്ധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു.

സെപ്‌തംബർ 3 മുതൽ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നൽകിയത്. മന്ത്രിസഭ നടപ്പാക്കിയ ശമ്പള പരിഷ്ക്കരണത്തെ സംഘടന സ്വാഗതം ചെയ്‌തതായി കെ.ജി.എം.സി.ടി.എ അറിയിച്ചു.
Published by:user_49
First published: