• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡെങ്കിപ്പനി കേസുകൾ കൂടുന്നു; ഏഴു ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിർദേശം

ഡെങ്കിപ്പനി കേസുകൾ കൂടുന്നു; ഏഴു ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിർദേശം

എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നും നിർദേശം

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രാതാ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്ന ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം.

തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നും നിർദേശം നൽകി.

Also Read-'അന്യായമായി പീഡിപ്പിക്കുന്നു'; എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും

ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഓരോ ജില്ലകളും ആക്ഷന്‍ പ്ലാനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി ഇതിന് വിനിയോഗിക്കണം. സംസ്ഥാനതലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം.

Also Read-വാഹനാപകടത്തിൽ മരിച്ചയാളുടെ സ്വർണമോതിരം മോഷണം പോയി; അറുപതാം പിറന്നാൾ ദിനത്തിലെ സമ്മാനം തിരികെ കിട്ടാൻ മക്കള്‍

ആവശ്യമായ ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അതത് സ്ഥലങ്ങളില്‍ നിന്നു തന്നെ നല്‍കേണ്ടതാണ്. ആഴ്ചയിലുള്ള റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
Published by:Jayesh Krishnan
First published: