ഇന്റർഫേസ് /വാർത്ത /Kerala / Private Bus Strike | ഉറപ്പുകള്‍ പാലിച്ചില്ല; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

Private Bus Strike | ഉറപ്പുകള്‍ പാലിച്ചില്ല; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

പ്രതികാത്മക ചിത്രം

പ്രതികാത്മക ചിത്രം

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്‌സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍(Private Bus) അനിശ്ചിതകാല സമരത്തിലേക്ക്(Strike). ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടും ഒരുമാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്ന് ഉടമകള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്‌സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു.

ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരം തന്നെ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയായിരുന്നു സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.

Also Read-Auto-Taxi Strike | ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കണം; തൊഴിലാളികള്‍ 30-ന് പണിമുടക്കും

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Dileep | നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിലെ (Female actor assault case) പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നടൻ ദിലീപ് (Actor Dileep) പിൻവലിച്ചു. സാക്ഷി വിസ്താരം വിചാരണ കോടതിയിൽ അവസാന ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയാണ് ദിലീപ് പിൻവലിച്ചത്.

ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന നടൻ ദിലീപന്റെ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു. വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകി.

വിടുതൽഹർജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ ഹർജി നല്കിയത്. ഈ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഫിലിപ്പ് ടി. വർഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു.

സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രൺജിത് കുമാർ ദിലീപിന്റെ ഹർജി നിലവിൽ അപ്രസക്തമാണെന്ന് കോടതിയിൽ വാദിച്ചു. വിചാരണക്കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരേ പിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് അനുമതി നൽകുന്നതിനെയും രഞ്ജിത്ത് കുമാർ എതിർത്തു. നടിയെ ആക്രമിച്ച കേസിലെ വിചാരണ എറണാകുളത്തെ വിചാരണക്കോടതിയിലാണ് പുരോഗമിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്.

നടിയെ ആക്രമിച്ച കേസിൽ നേരത്തെയും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ തന്റെ വാദം കേൾക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് തടസ ഹർജി ഫയൽ ചെയ്തത്. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിനു വേണ്ടി തടസ ഹർജി ഫയൽ ചെയ്തത്.

വിചാരണ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു അതിനും മുൻപ് ഹർജി  നൽകിയത്. കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29 ന് ജസ്റ്റിസ് മാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിരുന്നു.

85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയായായിരുന്നു ജാമ്യം.

First published:

Tags: Private bus, Private bus strike