ഇന്റർഫേസ് /വാർത്ത /Kerala / കഴക്കൂട്ടം- കാരോട് ബൈപ്പാസ്: 11 കി.മീ. ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര; ടോൾ പിരിവിനെതിരായ സമരം അവസാനിപ്പിച്ചു

കഴക്കൂട്ടം- കാരോട് ബൈപ്പാസ്: 11 കി.മീ. ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര; ടോൾ പിരിവിനെതിരായ സമരം അവസാനിപ്പിച്ചു

Kazhakkoottam_Bypass

Kazhakkoottam_Bypass

നാളെ മുതൽ ടോൾ പിരിവ് പുനരാരംഭിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

  • Share this:

തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരെ 47 ദിവസമായി നടന്നു വരികയായിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സിപിഎം, സിപിഐ, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു അനിശ്ചിതകാലസമരം. അനിശ്ചിതകാല സമരം 47 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് മന്ത്രി വി ശിവൻകുട്ടി സമവായ ചർച്ച വിളിച്ചുചേർത്തത്. ചർച്ചയിൽ സമരം നടത്തുന്ന എൽഡിഎഫ് യുഡിഎഫ് നേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Also Read- പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

തിരുവല്ലം ടോൾപ്ലാസക്ക് സമീപം താമസിക്കുന്നവർക്ക് സൗജന്യയാത്ര വേണമെന്ന ആവശ്യമാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രധാനമായും മുന്നോട്ടുവച്ചത്. ഇത് ദേശീയപാത അതോറിറ്റി അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. തിരുവല്ലം ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കും. ഇതുകൂടാതെ കുമരിച്ചന്ത ഭാഗത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കും. അങ്ങനെ മൊത്തത്തിൽ 11 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കാമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇതോടെയാണ് സമരം ഒത്തുതീർപ്പായത്. തിരുവല്ലത്ത് പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- ബന്ധുനിയമനം; കെ.ടി ജലീലിന് തിരിച്ചടി; സുപ്രിംകോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു

സർവീസ് റോഡുകളിൽ  അടക്കമുള്ള വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ അനിശ്ചിതകാലസമരം അവസാനിപ്പിച്ചതോടെ ശനിയാഴ്ച മുതൽ ടോൾ പിരിവ് പുനരാരംഭിക്കും. തിരുവല്ലം ടോൾ പ്ലാസ യുടെ 11 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് റേഷൻ കാർഡ് അടക്കമുള്ള അനുബന്ധ രേഖകൾ കാണിച്ച് യാത്ര ചെയ്യാൻ സാധിക്കും.

Also Read- കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നത് പ്രണയാഭ്യർത്ഥന നിരസിച്ചതിനേത്തുടർന്നെന്ന് സൂചന

ഫാസ് ടാഗ് ഉണ്ടെങ്കിൽ ഒരുവശത്തേക്ക് 70 രൂപയാണ് ടോൾ നൽകേണ്ടത്. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ 140 രൂപയാണ് ടോൾ ആയി നൽകേണ്ടത്. കഴക്കൂട്ടം മുതൽ കാരോട് വരെയാണ് ബൈപ്പാസ്. ഇതിൽ കഴക്കൂട്ടം മുതൽ കോവളം വരെയുള്ള 23 കിലോമീറ്റർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കോവളം മുതൽ കാരോട് വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ ടോൾപിരിവ് ദേശീയപാത അതോറിറ്റി ആരംഭിച്ചതിനെതിരെ ആയിരുന്നു രാഷ്ട്രീയ പാർട്ടികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നത്.

First published:

Tags: Kazhakoottam Bypass, Kazhakoottam-Karode Bypass, Thiruvananthapuram, Toll plaza