തിരുവനന്തപുരം: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗി ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം നഗരത്തിലെ ഭക്ഷണ വിതരണക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇതോടെ പലയിടത്തും ഓൺലൈൻ ഭക്ഷണ വിതരണം നിലച്ചു. അതേസമയം ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് സ്വിഗി മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിൽ ഹോട്ടലുകൾ പാഴ്സൽ സർവീസിലേക്ക് മാത്രം മാറിയപ്പോൾ നഗരവാസികൾക്ക് വലിയ ആശ്രയമായിരുന്നു ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലകൾ. ഇപ്പോൾ ഹോട്ടലുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയെങ്കിലും കൂടുതൽ പേരും പാഴ്സൽ സർവീസുകളേയും ഓൺലൈൻ ഭക്ഷണ വിതരണത്തേയുമാണ് ആശ്രയിക്കുന്നത്.
You may also like:പി കെ കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ആദരാഞ്ജലിയും; പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി [NEWS]UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS] COVID 19| ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു [NEWS]
ഇൻസെന്റീവ് വെട്ടിക്കുറച്ചു: ജീവിതം മുന്നോട്ടു പോകില്ലെന്ന് വിതരണക്കാർ
ശമ്പളത്തെക്കാളും ഇൻസെന്റീവ് ആയിരുന്നു ഓൺലൈൻ ഭക്ഷണ വിതരക്കാരുടെ പ്രധാന ആകർഷണം. 650 രൂപയുടെ ഓർഡർ എടുക്കുന്നവർക്ക് 200 രൂപ ഇൻസെന്റീവായി നൽകുമായിരുന്നു. ഇപ്പോൾ അത് 750 രൂപയുടെ ഓർഡർ എടുക്കുന്നവർക്ക് മാത്രമാക്കി. വീക്ക്ലി ഇൻസെന്റീവ് 1500ൽ നിന്ന് 1250 ആയി കുറയ്ക്കുകയും ചെയ്തു. ഇതാണ ് ജീവനക്കാർക്ക് പ്രതിസന്ധിയായത്. രണ്ടായിരത്തിലധികം പേരാണ് തലസ്ഥാനത്ത് മാത്രം സ്വിഗിയെ ആശ്രയിച്ചു ജീവിക്കുന്നത്.
സ്വിഗി മാനേജ്മെന്‍റിന് പറയാനുള്ളത്
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയുണ്ടെന്നും ജീവനക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും സ്വിഗി അറിയിച്ചു. ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യം നൽകുന്നതിനായി മതിയായ തുക സ്വിഗി ചെലവഴിക്കും. പ്രതിദിനം ഉറപ്പായ വേതനവും, കോവിഡ് പരിരക്ഷ, കുടുംബത്തിനുള്ള മെഡിക്കൽ പരിരക്ഷ എന്നിവ ഉറപ്പാക്കും. ഇപ്പോൾ പ്രവർത്തനം നടക്കാത്ത സ്ഥലങ്ങളിലെ ജീവനക്കാർക്കും സഹായം ലഭ്യമാക്കും. കൂടാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സൌജന്യ മാസ്ക്കും സാനിട്ടൈസറും നൽകും. പരിഷ്ക്കരിച്ച വേതന സമ്പ്രദായപ്രകാരം മുഴുവൻ ഓർഡർ കണക്കാക്കിയാകും ആനുകൂല്യം നൽകുക. കൂടാതെ ഓരോ ഡെലിവറിക്കും നൽകിയിരുന്ന വേതനം തുടരുകയും ചെയ്യും. ആഴ്ചതോറുമുള്ള ആനുകൂല്യവും ഉപഭോക്താക്കളിൽനിന്നുള്ള ടിപ്പ് പൂർണമായും ഡെലിവറി ജീവനക്കാർക്ക് ലഭ്യമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Online Food Delivery, Swiggy, Swiggy delivery boy, Swiggy delivery boys strike