തിരുവനന്തപുരം: നിരക്ക് വര്‍ധന സ്വകാര്യ ബസുകളുടെ(Private Bus) അനിശ്ചിതകാല പണിമുടക്ക്(Strike) തുടങ്ങി. ബസ് ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്സെക്ഷന് നിരക്ക് വര്‍ധിപ്പിക്കണം, നികുതി ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക് കടന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
അതേസമയം സ്വകാര്യ ബസ് പണിമുടക്ക് ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും ബാധിക്കും. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു.
അനിശ്ചിതകാല സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. സമരക്കാരുടെ ആവശ്യമായ യാത്രാ നിരക്ക് വര്‍ധന തീരുമിച്ച കാര്യമാണ്. എന്ന് മുതല്‍ കൂട്ടണം എന്ന് മാത്രമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്നതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ മറ്റ് കാര്യമൊന്നുമില്ലന്നും ആന്റണി രാജു പറഞ്ഞു.
കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.