• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ'; സിപിഐ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി.ജലീൽ

'എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ'; സിപിഐ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി.ജലീൽ

പി വി അൻവറിൻ്റെ കൂടെയുള്ള ചിത്രത്തിനൊപ്പം ആണ് ജലീലിൻ്റെ ഫേസ്ബുക് പോസ്റ്റ്

കെ ടി ജലീൽ

കെ ടി ജലീൽ

  • Last Updated :
  • Share this:
മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീൽ. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ജലീൽ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. "എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവ്വം ആലോചിച്ചാൽ നന്നാകും.
യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണം."- ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീൽ വ്യക്തമാക്കി.നിലമ്പൂർ എംഎൽഎ പി വി അൻവറിനും കെ.ടി.ജലീലിനും എതിരെ നിശിത വിമർശനം ആണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്.  സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അജിത്ത് കൊളാടി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലെ പരാമർശങ്ങൾ ഇപ്രകാരം ആയിരുന്നു."ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുകയാണ്.അൻവറിന്റെ നടപടികൾ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവർ പുലർത്തേണ്ടതാണ് എന്ന് സിപിഐ റിപ്പോർട്ടിൽ പറയുന്നു.ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുന്നതാണ് "  സിപിഐയുടെ അഭ്യന്തര വിമർശനം ആണ് ജലീലിനെ പ്രകോപിപ്പിച്ചിരുന്നത്.

Also Read- ആഭ്യന്തരം ഉൾപ്പെടെ ചില വകുപ്പുകൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി കുറവെന്ന വിമർശനവുമായി സിപിഐ; മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായി

മുൻപ് തന്നെ സിപിഐയുമായി നല്ല ബന്ധത്തിൽ അല്ലാത്ത പി വി അൻവർ ഇത് വരെ പ്രതികരിച്ചിട്ടില്ല. 2019 ലോക് സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പി വി അൻവർ സിപിഐക്ക് എതിരെ രംഗത്ത് വന്നിരുന്നു. പി പി സുനീറിനെ പേരെടുത്ത് തന്നെ അൻവർ കുറ്റപ്പെടുത്തിയിരുന്നു.
സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ
പി വി അൻവർ ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നുവെന്ന് സിപിഐ മലപ്പുറം ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. കെ.ടി. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും സിപിഐ കരുതുന്നു. ആഭ്യന്തരം ഉൾപ്പെടെ ഉള്ള വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് എതിരെയും സിപിഐ നിശിത വിമർശനം ഉന്നയിക്കുന്നുണ്ട്.

മഞ്ചേരിയിൽ ചേരുന്ന സിപിഐ 24 ആം  മലപ്പുറം ജില്ലാ സമ്മേളനത്തിൽ സർക്കാരിന് എതിരെ വിമർശനം. ആഭ്യന്തരം ഉൾപ്പടെ ചില വകുപ്പുകളുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവുണ്ട് എന്ന് രാഷ്ട്രീയ പ്രവർത്തന റിപ്പോർട്ട് .സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അജിത്ത് കൊളാടി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ ആണ് വിമർശങ്ങൾ. ഇപ്പോഴത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ എൽഡിഎഫ് സർക്കാറുമായി താരതമ്യം ചെയ്യുമ്പോൾ അതിനൊപ്പം ഉയരാൻ ആകുന്നില്ല എന്ന് വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം ഉയരുന്നില്ല.

ആഭ്യന്തരം , ധനകാര്യം ,ആരോഗ്യം, പൊതുമരാമത്ത് ,വിദ്യാഭ്യാസം കൃഷി ,ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം പ്രകടമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യത ഉണ്ടായിരുന്നു. എന്നാലും സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്താനുള്ള  അവധാനതയില്ലാതെ ആണ് വിധി നടപ്പിലാക്കാൻ ശ്രമിച്ചത്. ഇത് യുഡിഎഫ് ആർഎസ്എസ് ബന്ധത്തിന് അടിവളം ഇടാൻ കാരണമായി. 2019ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിനും കാരണമായത് ഇതാണ്. മത സമുദായിക ശക്തികളോട് അനാവശ്യമായ മമത കാണിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇടതുപക്ഷ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത് ഗുണകരമല്ല. തീരദേശ മേഖലയിലും മലയോര മേഖലയിലും കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങളും പദ്ധതികളും ജനവികാരം കണക്കിലെടുക്കാത്തതാകുമ്പോൾ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടതെന്നും സിപിഐ സമ്മേളന റിപ്പോർട്ടിൽ പറയുന്നു.
Published by:Anuraj GR
First published: