• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇന്നു മുതൽ സ്വതന്ത്ര രാജ്യറാണി; പുതുതായി നാല് സ്ലീപ്പർ കോച്ചുകളും

ഇന്നു മുതൽ സ്വതന്ത്ര രാജ്യറാണി; പുതുതായി നാല് സ്ലീപ്പർ കോച്ചുകളും

മുൻപ് 9 കോച്ചുകളായി ഓടിക്കൊണ്ടിരിക്കുന്ന രാജ്യറാണിയുടെ കോച്ചുകളുടെ എണ്ണം 13 ആയി

News 18

News 18

  • Last Updated :
  • Share this:
    മലപ്പുറം: രാജ്യറാണി എക്സ്പ്രസിന്റെ സ്വതന്ത്ര യാത്ര ഇന്നുമുതൽ. രാത്രി 8.50ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി (16350) നാളെ രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഇന്നു രാത്രി 8.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി (16349) നാളെ രാവിലെ 7.50ന് നിലമ്പൂരിലെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന സ്വീകരണ പരിപാടികൾ ഉണ്ടാകില്ല.

    മുൻപ് 9 കോച്ചുകളായി ഓടിക്കൊണ്ടിരിക്കുന്ന രാജ്യറാണിയുടെ കോച്ചുകളുടെ എണ്ണം 13 ആയി. പുതുതായി നാല് സ്ലീപ്പർ കോച്ചുകളാണ് അനുവദിച്ചത്. ഏഴ് സ്ലീപ്പർ കോച്ചുകളും രണ്ട് എ സി കോച്ചുകളും നാല് ജനറൽ കോച്ചുകളുമാണ് പുതിയതായി ട്രെയിനിലുള്ളത്. ഷൊര്‍ണൂരിൽ ട്രെയിനുകൾ ബന്ധിപ്പിക്കാനെടുത്തിരുന്ന സമയം ലാഭിക്കുന്നതോടെ രാജ്യറാണിയുടെ യാത്രാ സമയത്തിലും കുറവുണ്ടാകും. ഷൊർണൂരിൽ വച്ച് തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസിൽ ഘടിപ്പിച്ചാണ് കഴിഞ്ഞ ആറു വർഷം രാജ്യ റാണി സർവീസ് നടത്തിയിരുന്നത്.

    അമൃതയും രാജ്യ റാണിയും രണ്ടാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി രാത്രി മിനുറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് ട്രെയിനുകളുണ്ടാകും. 8.30ന് അമൃതയും 8.35ന് തിരുവനന്തപുരം - മംഗളൂർ എക്സപ്രസും 8.50ന് കൊച്ചുവേളിയിൽ നിന്ന് രാജ്യറാണിയുമാണ് യാത്ര തിരിക്കുക. ഇത് യാത്രക്കാർക്ക് ഗുണമാകില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

    First published: