• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

എഴുത്തുകാരി ഇന്ദു വി മേനോന് അനധികൃത നിയമനം; മന്ത്രി ബാലന്‍ വിവാദത്തില്‍


Updated: December 7, 2018, 3:13 PM IST
എഴുത്തുകാരി ഇന്ദു വി മേനോന് അനധികൃത നിയമനം; മന്ത്രി ബാലന്‍ വിവാദത്തില്‍

Updated: December 7, 2018, 3:13 PM IST
കോഴിക്കോട്: എഴുത്തുകാരി ഇന്ദു വി മേനോന് ചട്ടം ലഘിച്ച് കിത്താര്‍ഡ്‌സില്‍ നിയമനം നല്‍കിയ സംഭവത്തില്‍ മന്ത്രി എകെ ബാലന്‍ വിവാദത്തില്‍. ഇന്ദു വി മേനോന് പുറമെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നിയമം മറികടന്ന് കോഴിക്കോട് കിര്‍ത്താഡ്സില്‍ നിയമനം നല്‍കിയത്. അസാധരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ചട്ടം 39 ദുരുപയോഗം ചെയ്താണ് ഇവരുടെ നിയമനം.

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പിന് കീഴിലുള്ള കോഴിക്കോട് കിര്‍ത്താഡ്സിലെ താല്‍കാലിക ജീവനക്കാരായിരുന്നു എഴുത്തുകാരി ഇന്ദു വി മേനോന്‍, എ. മണിഭൂഷണ്‍, മിനി പി വി, സജിത്ത് കുമാര്‍ എസ് വി എന്നിവര്‍. കരാര്‍ അടിസ്ഥാനത്തില്‍ കിര്‍താഡ്സില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ക്ക് 2007 ല്‍ നിലവില്‍ വന്ന കിര്‍താഡ്സ് സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. സ്പെഷ്യല്‍ റൂള്‍ മറികടന്ന് നിയമനം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 39 ഉപയോഗിച്ച് നിയമനം നല്‍കുകയായിരുന്നു.

Also Read: സർക്കാരിന് തിരിച്ചടി; ശബരിമല കേസുകൾ വേഗത്തിലാക്കണമെന്ന ആവശ്യം തള്ളി

മണിഭൂഷണ്‍ മന്ത്രി എ കെ ബാലന്റെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ സ്ഥിരം നിയമനത്തിനുള്ള അംഗീകാരവും ലഭിക്കുകയായിരുന്നു. എംഎ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം ഫിലും വേണ്ട ലക്ചര്‍ പോസ്റ്റില്‍ നിയമിച്ചത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണുള്ളത്.

യോഗ്യതയുള്ള നിരവധി പേര്‍ പുറത്തുനില്‍ക്കുമ്പോഴാണ് അയോഗ്യരെ ഇങ്ങനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റുന്നത്. മന്ത്രിയുടെ ഓഫീസില്‍ പ്രധാനസ്ഥാനത്തിരിക്കുന്നവര്‍ക്കുള്‍പ്പെടെയാണ് നിയമന അംഗീകാരം നല്‍കിയിരിക്കുന്നത്. നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില, മാന്‍ഹോളില്‍ വീണുമരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവരാണ് റൂള്‍ 39 അനുസരിച്ച് ഈയടുത്ത് ജോലിയില്‍ പ്രവേശിച്ചത്. ധനവകുപ്പും നിയമവകുപ്പും ഭരണപരിഷ്‌കരണവകുപ്പും ഉന്നയിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് ഇതേ പട്ടികയില്‍ പെടുത്തി ഇപ്പോഴത്തെ നിയമനം നടത്തിയിരിക്കുന്നത്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626