തിരുവനന്തപുരം: ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ചൈനയിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക. കോവിഡ് വ്യാപനം ഉണ്ടായതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈൻ വഴിയാണ് ക്ലാസ്സെടുക്കുന്നത്.
വി ചാറ്റ്, ക്യു ക്യു, ഡിന് ടാക് തുടങ്ങിയ ആപ്പുകള്‍ വഴിയാണ് വിദ്യാർത്ഥികൾക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കിയിരുന്നത്. ഇതില്‍ പല ആപ്പുകളും കേന്ദ്ര സര്‍ക്കാരിന്റെ നിരോധിത ലിസ്റ്റിലുള്പെടുന്നതാണ്.
ഇന്ത്യയില്‍ നിരോധനമുണ്ടായ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കോളേജുകള്‍ തേടിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ പഠനം തന്നെ മുടങ്ങുന്നസാഹചര്യമാണ്. ക്ലാസ്സുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ വഴി പരീക്ഷയും നടത്താനൊരുങ്ങുകയായിരുന്നു കോളേജുകള്‍. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമെ കോളേജുകളും വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയവും ചൈനീസ് കേന്ദ്രമായ സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.