• HOME
 • »
 • NEWS
 • »
 • kerala
 • »
 • രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ; ഒരുങ്ങുന്നത് 86 കോടിയുടെ സംയുക്ത സംരംഭം

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ; ഒരുങ്ങുന്നത് 86 കോടിയുടെ സംയുക്ത സംരംഭം

ഗ്രാഫീന്റെ വ്യാവസായിക - വിപണന സാധ്യത മനസിലാക്കിയാണ് ഡിജിറ്റൽ സർവകലാശാലയുടെ നേതൃത്വത്തിൽ സെന്റർ സ്ഥാപിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം : രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ. ഡിജിറ്റൽ സർവകലാശാല, സീമറ്റ് (CMET-Trichur) എന്നിവർ സംയുക്തമായി ചേർന്നാണ് ഇന്നൊവേഷൻ സെന്റർ സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. ടാറ്റ സ്റ്റീലിന്റെ വ്യാവസായിക പിന്തുണയായോടെയാണ് സെന്റർ സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിച്ച് നൽകിയ 86.41 കോടി രൂപ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുക.

  ഇലക്ട്രിക്ക്-ഇലക്ട്രോണിക് സ്വഭാവങ്ങളിൽ അസാധാരണ സവിശേഷതകൾ പ്രകടിപ്പിക്കാറുള്ളതിനാൽ 'അത്ഭുത വസ്തു' എന്ന വിളിപ്പേര് നേടിയ ഗ്രാഫീന്റെ ഉപയോഗം കൂടി വരുന്ന കാലഘട്ടത്തിൽ ഇത്തരമൊരു സെന്റർ സംസ്ഥാനത്തേക്ക് വരുന്നത് മികച്ച നേട്ടം തന്നെയാകും. മൊബൈൽ ഫോൺ ഡിസ്പ്ലേകളിൽ ഉപയോഗിക്കുന്ന വിലയേറിയ ഇൻഡിയത്തെ ഒഴിവാക്കി ഓർഗാനിക് LED ഡിസ്പ്ലേയിൽ ഗ്രാഫീൻ ഉപയോഗിച്ചാൽ ഫോൺ വില കുത്തനെ കുറയാൻ സാധ്യതയുണ്ടെന്ന പഠനങ്ങൾ ഈ സെന്ററിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഗ്രാഫീന്റെ വ്യാവസായിക - വിപണന സാധ്യത മനസിലാക്കിയാണ് ഡിജിറ്റൽ സർവകലാശാലയുടെ നേതൃത്വത്തിൽ സെന്റർ സ്ഥാപിക്കുന്നത്.

  ഡോ എ പി ജെയിംസ് (ഡിജിറ്റൽ യൂണിവേഴ്സിറ്റി), ഡോ എ സീമ (സീമറ്റ്) എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ സ്ഥാപിക്കുന്നത്. ഗ്രാഫീൻ സംബന്ധിയായ അക്കാഡമിക് ഗവേഷണങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഇടയിലെ കണ്ണിയായി പ്രവർത്തിക്കുന്നതിനൊപ്പം ഗ്രാഫീൻറെ വിപണന സാധ്യത ലക്ഷ്യം വെച്ചുള്ള ഗവേഷണങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതും സെന്ററിന്റെ ലക്ഷ്യങ്ങളാണ്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയുടെ നാഷണൽ ഗ്രാഫീൻ ഇൻസ്റ്റിറ്റൂട്ടിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചായിരിക്കും സെന്ററിന്റെ പ്രവർത്തനം.

  Also read- Tini Tom | 10 മിനിറ്റിനുള്ളിൽ പ്രതിയെ കണ്ടെത്തി സൈബർ പോലീസ് ; അഭിനന്ദനവുമായി നടൻ ടിനി ടോം

  വിദ്യാർഥികൾ, ഗവേഷകർ, വ്യവസായം - സ്റ്റാർട്ടപ്പ് എന്നിവയ്ക്ക് പരീക്ഷണങ്ങൾക്കും നിർമാണത്തിനും അവസരമേറുന്നതോടെ ഗ്രാഫീൻ അധിഷ്ഠിത ഉപകരണങ്ങളുടെ ഒരു പുതിയ സാധ്യത തുറന്നിടുമെന്ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

  വരും വർഷങ്ങളിൽ 2 ഡി വസ്തുക്കളുടെ ഉപയോഗം ബയോമെഡിക്കൽ, പ്രതിരോധം, ഇലക്ട്രോണിക്സ്, സെൻസർ എന്നീ മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുകൂടാതെ ഡിജിറ്റൽ സർവകലാശാലയിലൂടെ ഈ മേഖലയിലെ വൈദഗ്ധ്യം നേടിയ ആളുകളുടെ ലഭ്യതയും ഉറപ്പിക്കാനാകും.

  KSRTC | ഒരു ചക്രമില്ലാതെ KSRTC സർവീസ്; ഏഴു ജീവനക്കാർക്ക് സസ്പെന്‍ഷൻ

  തിരുവനന്തപുരം : പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സർവീസ് (Bus Service) നടത്തിയ സംഭവത്തിൽ ഏഴ് ജീവനക്കാരെ കെ എസ് ആർ ടി സി (KSRTC) സസ്പെൻഡ് ചെയ്തു. കെഎസ്‌ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രജ്ഞിത് കുമാര്‍, എപി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
  Published by:Naveen
  First published: