• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sri Lanka Crisis | 'ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം'; കൂടുതൽ സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

Sri Lanka Crisis | 'ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം'; കൂടുതൽ സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

മോദി സർക്കാർ അയൽ രാജ്യങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ശ്രീലങ്കയ്ക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശ്രീലങ്കൻ പ്രതിസന്ധി ഗുരുതരമായ വിഷയമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ്. അവർക്ക് കൂടുതൽ സഹായം നൽകുമെന്നും വാർത്താസമ്മേളനത്തിൽ എസ് ജയശങ്കർ വ്യക്തമാക്കി. മോദി സർക്കാർ അയൽ രാജ്യങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ശ്രീലങ്കയ്ക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. എങ്ങനെ പ്രതിസന്ധി മറികടക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അഭയാർത്ഥി വിഷയം ഇന്ത്യയ്ക്ക് ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണയെ ലോകം പ്രശംസിച്ചിട്ടുണ്ടെന്ന്. നിലവിൽ ശ്രീലങ്കയെ
    സാമ്പത്തികമായി സഹായിക്കുന്നതിലാണ് രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തുന്നത്. എണ്ണ വില വർധിക്കുന്നു എന്നത് വാസ്തവമാണ്. കേന്ദ്ര സർക്കാർ എണ്ണ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചു. സംസ്ഥാനങ്ങളും അത് സ്വീകരിക്കണമെന്ന് ജയശങ്കർ പറഞ്ഞു.

    നുപൂർ ശർമയുടെ പരാമർശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു. കേരളത്തിൽ ബി ജെ പി ശക്തി പ്രാപിച്ചിട്ടുണ്ട്. പടി പടിയായി ഇനിയും വളരും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി. ഇക്കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആരാണെങ്കിലും നിയമവിധേയമായി പ്രവർത്തിക്കണം. കോടതിക്ക് മുന്നിലെ വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

    കാണാതായ ശ്രീലങ്കൻ പ്രസിഡന്‍റ് തിരിച്ചെത്തി; ഗ്യാസ് വിതരണം പുനഃരാരംഭിക്കാൻ ഉത്തരവിട്ടു

    പ്രതിഷേധക്കാർ ഓഫീസും ഔദ്യോഗിക വസതിയും കീഴടക്കിയതുമുതൽ കാണാതായ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ വീണ്ടും രംഗത്തെത്തി. രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കുന്നതിന് 3,700 മെട്രിക് ടൺ എൽപിജി സിലിണ്ടറുകളുടെ സുഗമമായ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പാചകവാതക ക്ഷാമം രൂക്ഷമായതോടെയാണ് സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്.

    ശ്രീലങ്കയ്ക്ക് പാചകവാതകവുമായി ആദ്യ കപ്പൽ ഇന്ന് ഉച്ചകഴിഞ്ഞ് കേരവലപിടിയയിൽ എത്തിയിരുന്നു. ഇതോടെയാണ് ഗ്യാസ് ഇറക്കുന്നതും വിതരണവും നടത്താൻ പ്രസിഡന്റ് രാജപക്‌സെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. 3,740 മെട്രിക് ടൺ വാതകവുമായി രണ്ടാമത്തെ കപ്പൽ ജൂലൈ 11 നും 3,200 മെട്രിക് ടൺ വാതകവുമായി മൂന്നാമത്തേത് ജൂലൈ 15 നും എത്തുമെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളായി പ്രവർത്തിക്കുന്ന ഐക്കണിക് അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളിൽ പ്രതിഷേധക്കാരുടെ വൻതോതിൽ തമ്പടിച്ചിരിക്കുകയാണ്. അതേസമയം ഞായറാഴ്ച വലിയ സുരക്ഷാ വീഴ്ചകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: