ന്യൂഡൽഹി: ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയത് സാങ്കേതിക തകരാർ മൂലമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ചില വൈറസുകൾ കൊറോണയെക്കാൾ വേഗം പടർത്തുന്ന വ്യാജവാർത്തകളിൽ പ്രവാസി സമൂഹം ആശങ്കയിലാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിമാനചാര്‍ജ് ഇരട്ടിയാക്കിയതാണ് യാത്രമുടങ്ങാന്‍ കാരണമായതെന്ന രീതിയില്‍ വാർത്തകൾ വന്നതോടെയാണ് മന്ത്രി വി. മുരളീധരൻ വിശദീകരണവുമായി രംഗത്തെത്തിയത്. ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയതാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നു എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ശ്രമത്തിന്‍റെ ഭാഗമായുള്ള വന്ദേ ഭാരത് മിഷൻ തുടരുകയാണെന്ന് വി. മുരളീധരൻ പറഞ്ഞു. റേറ്റിംഗിനു വേണ്ടി എന്തും പടച്ചു വിടുന്ന ചില വൈറസുകൾ കൊറോണയെക്കാൾ വേഗം പടർത്തുന്ന വ്യാജവാർത്തകളിൽ പ്രവാസി സമൂഹം ആശങ്കയിലാണെന്ന് തനിക്കു വന്ന അവരുടെ സന്ദേശങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Some media channels are making the baseless claim that IX374 scheduled from Doha to T'puram on 10 May was cancelled because of differences over landing and handling charges. Nothing could be further from the truth. Please don't encourage such damaging rumours. @MEAIndia
— India in Qatar (@IndEmbDoha) May 11, 2020
ഖത്തറിൽനിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള ദോഹ-തിരുവനന്തപുരം പ്രത്യേകം വിമാനമാണ് ഇന്നലെ റദ്ദാക്കിയത്. രാത്രി തിരുവനന്തപുരത്ത് എത്തേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോടുനിന്ന് ദോഹയിലേക്ക് പുറപ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം യാത്രമുടങ്ങിയ ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം മെയ് 12(നാളെ) ഇന്ത്യന്‍ സമയം ഏഴു മണിക്ക് യാത്ര തിരിക്കുമെന്നും എംബസി അറിയിച്ചു. വിമാനം പ്രവാസികളുമായി നാളെ തിരുവനന്തപുരത്ത് എത്തും. കഴിഞ്ഞ ദിവസം എത്തേണ്ടിയിരുന്ന വിമാനത്തിൽ 15 ഗര്‍ഭിണികളും ഇരുപതു കുട്ടികളും ഉള്‍പ്പടെ 181 യാത്രക്കാർ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. ഈ യാത്രക്കാരെയെല്ലാം നാളെ നിശ്ചയിച്ചിരിക്കുന്ന വിമാനത്തിൽ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.
TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air india, Air india express, Doha-thiruvananthapuram flight, Expats Return, Indian embassy in qatar, Vande Bharat Mission