• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കൃഷി പഠിക്കാനെത്തി മുങ്ങിയ ബിജുവിനെ സഹായിക്കുന്നവർ വലിയ വില കൊടുക്കേണ്ടി വരും'; ഇസ്രയേൽ മലയാളികൾക്ക് എംബസി മുന്നറിയിപ്പ്

'കൃഷി പഠിക്കാനെത്തി മുങ്ങിയ ബിജുവിനെ സഹായിക്കുന്നവർ വലിയ വില കൊടുക്കേണ്ടി വരും'; ഇസ്രയേൽ മലയാളികൾക്ക് എംബസി മുന്നറിയിപ്പ്

ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും വിസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാക്കുമെന്നും ഇന്ത്യൻ എംബസി

  • Share this:

    ജറുസലേം: കേരളത്തിൽ നിന്ന് കൃഷി പഠിക്കാനെത്തി കടന്നുകളഞ്ഞ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ എംബസി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നൽകേണ്ടി വരുമെന്ന് എംബസി മുന്നറിയിപ്പ് നൽകി.

    ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി അറിയിച്ചു. ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ 17ന് രാത്രിയിലാണ് കാണാതായത്. ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർ‌ക്കാരിന് കത്തയച്ചിരുന്നു.

    Also Read-ഇസ്രയേലിൽ മുങ്ങിയ ബിജുവിന്റെ വിസ റദ്ദാക്കി ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ; ഇന്ത്യൻ എംബസിക്കു കത്തു നൽകും

    വിസ കാലാവധി മേയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് വന്നാൽ ഇസ്രായേൽ നിയമനടപടികൾ നേരിടേണ്ടി വരില്ല. വിസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടുമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

    Also Read-കൃഷിയല്ല പണമാണ് മെച്ചം; ഒരു മണിക്കൂർ ജോലിക്ക് 670 ഇന്ത്യൻ രൂപ; ഇസ്രയേലിൽ മുങ്ങിയ കർഷകൻ അന്വേഷിച്ചു കണ്ടെത്തിയത്

    ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്.

    Published by:Jayesh Krishnan
    First published: