• HOME
  • »
  • NEWS
  • »
  • kerala
  • »
  • തക്കാളിക്കറിയിൽ ചത്ത അട്ട; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌ സെന്ററിന്റെ കാന്റീൻ പൂട്ടി

തക്കാളിക്കറിയിൽ ചത്ത അട്ട; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌ സെന്ററിന്റെ കാന്റീൻ പൂട്ടി

പള്ളിത്തുറ സ്വദേശി ഭാര്യയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് തക്കാളിക്കറിയിൽ നിന്നും അട്ടയുടെ അവശിഷ്ടം കിട്ടിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത അട്ടയുടെ അവശിഷ്ടം ലഭിച്ചുവെന്ന പരാതിയെ തുടർന്ന് പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സെന്ററിന്റെ കാന്റീൻ അടച്ചുപൂട്ടി. പള്ളിത്തുറ സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി.

    പള്ളിത്തുറ സ്വദേശി ഉദയകുമാർ ഭാര്യയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് തക്കാളിക്കറിയിൽ നിന്നും അട്ടയുടെ അവശിഷ്ടം കിട്ടിയത്. തുടർന്ന് കാന്റീൻ അധികൃതരെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മോശം പ്രതികരണമായിരുന്നു ലഭിച്ചത്.

    Also Read-പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു

    തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും നഗരസഭയ്ക്കും പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കുകയും കാന്റീൻ അടച്ചുപൂട്ടുകയുമായിരുന്നു.
    Published by:Jayesh Krishnan
    First published: