• HOME
  • »
  • NEWS
  • »
  • kerala
  • »
  • Train | വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ 28 വരെ റദ്ദാക്കി; ഇന്നു മുതൽ കൂടുതൽ നിയന്ത്രണം

Train | വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ 28 വരെ റദ്ദാക്കി; ഇന്നു മുതൽ കൂടുതൽ നിയന്ത്രണം

എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരുലൈൻ ട്രാക്ക് മാത്രമുള്ളതുമാണ് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ കാരണമെന്നാണ് റെയിൽവേ പറയുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോട്ടയം: ചിങ്ങവനം- ഏറ്റുമാനൂർ റൂട്ടിൽ ഇരട്ടപ്പാത നിർമാണം (track doubling works) നടക്കുന്നതിനാൽ‌ ഈ മാസം 28വരെ 21 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. വേണാടും പരശുറാമും ഏറെ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളും റദ്ദാക്കിയവയിൽ പെടുന്നു. എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരുലൈൻ ട്രാക്ക് മാത്രമുള്ളതുമാണ് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ കാരണമെന്നാണ് റെയിൽവേ പറയുന്നത്.

    കൂടുതൽ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടാൽ ഒരു ലൈൻ ട്രാക്ക് ആയതിനാൽ വലിയ ബ്ലോക്ക് ഉണ്ടാകും. എറണാകുളത്ത് ട്രെയിൻ അറ്റകുറ്റപ്പണികൾക്കും മറ്റുമായി 3 പിറ്റ്‌ലൈനുകൾ മാത്രമാണ് ഉള്ളത്. ഇത് എറണാകുളത്തുനിന്നു സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് തികയുക. മറ്റു ട്രെയിനുകൾ കൂടി എത്തിയാൽ കൂടുതൽ സമയം എടുക്കും. ഇതു മറ്റു ട്രെയിനുകൾ വൈകാൻ കാരണമാകുമെന്നും റെയിൽവേ പറയുന്നു.

    Also Read- Dam Opening| നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രാവിലെ 9ന് തുറക്കും; ജാഗ്രതാ നിർദേശം

    വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം മെയിൽ, കന്യാകുമാരി- ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കുന്നതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ. 24 മുതൽ 28 വരെ പകൽ 10 മണിക്കൂർ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം.

    റദ്ദാക്കിയ ട്രെയിനുകള്‍

    ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ
    തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ
    ബംഗളൂരു-കന്യാകുമാരി- ഐലൻഡ് - മെയ് 23 മുതല്‍ 27 വരെ
    കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ
    മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് - മെയ് 20 മുതല്‍ 28 വരെ
    നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് - മെയ് 21 മുതല്‍ 29 വരെ
    കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
    തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി - മെയ് 22, 23,25,26,27
    തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് മെയ് 24 മുതല്‍ 28 വരെ
    ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 25 മുതല്‍ 28 വരെ
    പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ
    ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ
    എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ
    ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍ മെയ് 21 മുതല്‍ 28 വരെ
    കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ
    എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ
    എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ
    കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ
    തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27
    പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28
    കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ

    ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

    തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
    തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21, 22)
    കന്യാകുമാരി–പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
    കൊച്ചുവേളി–യശ്വന്ത്പുര എസി ട്രെയിൻ (27)
    കൊച്ചുവേളി–ലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)
    കൊച്ചുവേളി–ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)
    വിശാഖപട്ടണം–കൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
    ചെന്നൈ–തിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
    കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (21)
    കൊച്ചുവേളി– ശ്രീഗംഗാനഗർ (21, 28)
    ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
    തിരുവനന്തപുരം–ചെന്നൈ മെയിൽ (22, 23)
    നാഗർകോവിൽ–ഷാലിമാർ ഗുരുദേവ് (22)
    കൊച്ചുവേളി–കോർബ (23, 26)
    യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
    തിരുവനന്തപുരം–വെരാവൽ (23)
    ദിബ്രുഗഡ്–കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
    ലോക്മാന്യതിലക്–കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
    ന്യൂഡൽഹി–തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
    ഗാന്ധിധാം–നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
    ലോക്മാന്യതിലക്–കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
    കൊച്ചുവേളി– യശ്വന്ത്പുര ഗരീബ്‌രഥ് (25)
    ശ്രീഗംഗാനഗർ–കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
    ശ്രീമാത വൈഷ്ണോദേവി കത്ര–കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
    കൊച്ചുവേളി–ഭാവ്നഗർ (26)
    കൊച്ചുവേളി– ലോക്മാന്യതിലക് (26)
    ഷാലിമാർ–നാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)

    Also Read- Alappuzha| ബജ്റംഗ് ദൾ,പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന്; ആലപ്പുഴ ന​​ഗരത്തിൽ വൻ പൊലീസ് സുരക്ഷ

    നിയന്ത്രണം ഏർപ്പെടുത്തിയത്

    കന്യാകുമാരി- പൂനെ ജയന്തി ജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
    സിൽചർ– തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
    ഷൊർണൂർ–തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.
    Published by:Rajesh V
    First published: